'ഐഫോണും ചോർത്തി പെഗസസ്​'​; ഇസ്രായേലി കമ്പനിക്കെതിരെ കേസ്​ കൊടുത്ത്​ ആപ്പിൾ

കാലിഫോർണിയ: ഉപയോക്​താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച്​ പെഗസസ്​ ചാര സോഫ്​റ്റ്​വെയറിനെതിരെ ആപ്പിളും നിയമനടപടിക്ക്​. ഇസ്ര​ായേൽ സ്​ഥാപനമായ എൻ.എസ്​.ഒ ഗ്രൂപ്പിനെ ആപ്പിളി​െൻറ സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന്​ വിലക്കണമെന്നാവശ്യപ്പെട്ടാണ്​ കമ്പനി കോടതിയിൽ കേസ്​ ഫയൽ ചെയ്​തത്​. ആപ്പിള്‍ ഉപകരണങ്ങളില്‍ പെഗസസ് നുഴഞ്ഞുകയറ്റം നടത്തിയെന്നതിനുള്ള തെളിവടക്കമുള്ള പോസ്​റ്റിട്ടായിരുന്നു ആപ്പിളി​െൻറ നീക്കം.

ഫോണില്‍ ഉപഭോക്താവി​െൻറ അനുമതിയില്ലാതെയാണ് പെഗസസ് നുഴഞ്ഞുകയറ്റം നടത്തുക. യൂനിവേഴ്‌സിറ്റി ഓഫ് ടൊറ​േൻറായിലെ ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബാണ് ആക്രമണം ആദ്യം തിരിച്ചറിഞ്ഞത്. പെഗസസ് സോഫ്​റ്റ്​​വെയര്‍ ലോകത്തെമ്പാടുമുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ ഫോണില്‍ മാല്‍വെയറും സ്‌പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് ആപ്പിള്‍ പറയുന്നു.

യു.എസ് ഫെഡറല്‍, സ്​റ്റേറ്റ് നിയമങ്ങളുടെ ലംഘനങ്ങളില്‍ പരിഹാരം കാണണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ഫയല്‍ ചെയ്തിരിക്കുന്ന പരാതിയില്‍ അന്താരാഷ്​ട്ര അതിര്‍ത്തികള്‍ കടന്നും യാത്രചെയ്ത യു.എസ് പൗരന്മാരുടെ ഫോണും നിരീക്ഷിച്ചു.

നൂറിലേറെ വ്യാജ ഐഡികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാരോപിച്ച ആപ്പിള്‍ തങ്ങളുടെ സര്‍വറുകള്‍ സുരക്ഷിതമായിരുന്നുവെങ്കിലും അവ ദുരുപയോഗപ്പെട്ടതായും ചൂണ്ടിക്കാട്ടി. എന്നാല്‍, തങ്ങളുടെ ഏറ്റവും പുതിയ വേര്‍ഷനായ ഐ.ഒ.എസ് 15 എന്‍.എസ്.ഒ ടൂളുകളുടെ ആക്രമണത്തിനിരയായില്ല. ആക്രമണം ആദ്യം കണ്ടെത്തിയ സിറ്റിസണ്‍ ലാബിന് ഒരു കോടി ഡോളർ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചു. നിയമപോരാട്ടത്തിലൂടെ ലഭിക്കുന്ന തുകയും സിറ്റിസണ്‍ ലാബിന് നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു.

മൈക്രോസോഫ്​റ്റ്​ കോർപ്​, മെറ്റ പ്ലാറ്റ്​ഫോംസ്​ ​െഎ.എൻ.സി, ആൽഫബെറ്റ്​ ഐ.എൻ.സി, സിസ്​കോ സിസ്​റ്റംസ്​ എന്നീ സ്​ഥാപനങ്ങളും എൻ.എസ്​.ഒക്കെതിരെ രംഗത്തുവന്നിരുന്നു. ഗ്രൂപ്പിനെ ഈ മാസാദ്യം യു.എസ്​ കരിമ്പട്ടികയിൽപെടുത്തുകയും ​ചെയ്​തു.

Tags:    
News Summary - Apple Sues Israeli Company NSO Group Behind Pegasus Spyware for Spying on iPhone Users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT