യു.എസ് കാലിഫോർണിയയിലെ ‘ആപ്പിൾ പാർക്കി’ൽ തിങ്കളാഴ്ച ആരംഭിച്ച, വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ (ഡബ്ല്യൂ.ഡബ്ല്യൂ.ഡി.സി) ആപ്പിളിന്റെ ഉൽപന്നങ്ങളിലെ ഏറ്റവും പുതിയ എ.ഐ മാജിക്കുകൾ വിവരിക്കുന്ന വേദിയാകും. ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയവയിലെല്ലാം എ.ഐ അധിഷ്ഠിത നെക്സ്റ്റ് ജനറേഷൻ ഓപറേറ്റിങ് സിസ്റ്റം കമ്പനി പ്രഖ്യാപിക്കും.
തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കും അനലിസ്റ്റുകൾക്കും ഡെവലപ്പർമാർക്കുമായി ആപ്പിൾ വർഷംതോറും നടത്തുന്ന മേള, യുട്യൂബിലും എക്സിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലൈവുണ്ട്. ഐ.ഒ.എസ് 18, ഐപാഡ് ഒ.എസ് 18, മാക് ഒ.എസ് 15, വാച്ച് ഒ.എസ് 11 എന്നിവ ഇത്തവണ അവതരിപ്പിക്കും.
തങ്ങളുടെ എ.ഐ ഫീച്ചറുകൾ ആപ്പിൾ ഇന്റലിജൻസ് എന്ന പേരിലാണ് കമ്പനി ബ്രാൻഡ് ചെയ്യാൻ പോകുന്നതെന്ന് അറിവായിട്ടുണ്ട്. ഇതിൽ, ചാറ്റ് ജി.പി.ടി അധിഷ്ഠിത സംസാരസംവിധാനമുള്ള ‘സിറി’യാണ് മുഖ്യ വാർത്ത. ആപ്പിളിന്റെ ഫസ്റ്റ് പാർട്ടി ആപ്പുകളായ നോട്ട്സ്, മ്യൂസിക്, വോയ്സ് മെമോ തുടങ്ങിയവയും എ.ഐയിൽ ‘ചാർജ്’ ചെയ്തെടുക്കാനാണ് പ്ലാൻ.
ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഐഫോണുകളിൽ നിർമിതബുദ്ധി സേവനം ലഭ്യമാക്കുന്നത് ഓപൺ എ.ഐ വഴിയാണ്. ഐഫോൺ 15 പ്രോയിലാണ് സമ്പൂർണ എ.ഐ അനുഭവം ലഭ്യമാക്കുക. ഡെവലപർമാർക്കുവേണ്ടി എ.ഐ പിന്തുണയുള്ള എക്സ് കോഡും അവതരിപ്പിക്കുന്നു. എം1 മുതലുള്ള ചിപ് ഉള്ള ഐപാഡിലും മാക്കിലും ആപ്പിൾ ഇന്റലിജൻസ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.