ഗാഡ്ജറ്റുകൾ നിങ്ങളെ അടിമയാക്കിയോ? ശീലിക്കൂ, ഡിജിറ്റൽ മിനിമലിസം

ഗാ​ഡ്ജ​റ്റു​ക​ളു​ടെ പി​ടി​യി​ൽ​നി​ന്ന് ബോ​ധ​പൂ​ർ​വം ന​മ്മു​ടെ ജീ​വി​ത നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യെ​ന്ന​താ​ണ് ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം എ​ന്ന സ​ങ്ക​ൽ​പ​ത്തി​ന്റെ പൊ​രു​ൾ

ന​മ്മു​ടെ കൈ​യി​ലും ചു​റ്റി​ലു​മു​ള്ള ഗാ​ഡ്ജ​റ്റു​ക​ളി​ൽ​നി​ന്ന് അ​ൽ​പ​നേ​ര​മെ​ങ്കി​ലും മോ​ച​നം കി​ട്ടി​യാ​ലു​ള്ള പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടോ​​? ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യി ചി​ന്തി​ച്ച​വ​ർ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം. ഗാ​ഡ്ജ​റ്റു​ക​ളു​ടെ ലോ​ക​ത്തു​നി​ന്ന് ബോ​ധ​പൂ​ർ​വം ന​മ്മു​ടെ ജീ​വി​ത​നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യെ​ന്ന​താ​ണ് ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം എ​ന്ന സ​ങ്ക​ൽ​പ​ത്തി​ന്റെ പൊ​രു​ൾ. ന​മ്മു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​വു​ള്ള നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ര​വു​കൂ​ടി ആ​യ​തോ​​ടെ, ഗാ​ഡ്ജ​റ്റു​ക​ളി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കാ​നു​ള്ള ക​ഴി​വ് ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

മി​നി​മ​ൽ ഡി​ജി​റ്റ​ലി​സം ശീ​ലി​ക്കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ സാ​​ങ്കേ​തി​വി​ദ്യ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തി അ​തി​ന്റെ ദോ​ഷ​ങ്ങ​ൾ കു​റ​ക്കാ​ൻ സാ​ധി​ക്കും. അ​തി​ലൂ​ടെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ്വാ​ഭാ​വി​ക ക​ഴി​വു​ക​ൾ പൂ​ർ​ണ​മാ​യി പു​റ​ത്തെ​ടു​ക്കാ​നും സ​ഹാ​യി​ക്കും.

‘‘ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം ശീ​ലി​ച്ചാ​ൽ, സ​മ​യം കി​ട്ടു​മ്പോ​ഴെ​ല്ലാം ഗാ​ഡ്ജ​റ്റു​ക​ളി​ൽ മു​ഴു​കാ​തെ നി​ശ്ചി​ത ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി എ​ന്ന ബോ​ധ​ത്തി​ൽ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. നി​റ​ഞ്ഞു​ക​വി​ഞ്ഞ ഇ​ൻ​ബോ​ക്സും മെ​മ്മ​റി​യു​മെ​ല്ലാം സൃ​ഷ്ടി​ക്കു​ന്ന കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അ​വ​സ്ഥ​യി​ൽ​നി​ന്ന് യ​ഥാ​ർ​ഥ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണ്’’ -ലൈ​ഫ് കോ​ച്ചാ​യ സി​ദ്ധാ​ർ​ഥ് എ​സ്. കു​മാ​ർ പ​റ​യു​ന്നു.

ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം ശീ​ലി​ക്കു​ന്ന​വ​ർ ഇ​ങ്ങ​നെ​യാ​യി​രി​ക്കും:

  • ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ ഒ​ഴി​വാ​ക്കും
  • സ്ക്രീ​ൻ ടൈം ​കു​റ​ക്കും
  • പ​രി​ധി സെ​റ്റ് ചെ​യ്തു​മാ​ത്രം ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗം
  • ഓ​ഫ്​​ലൈ​ൻ ആ​ക്ടി​വി​റ്റി​ക​ളാ​യ വാ​യ​ന, മ​റ്റു ഹോ​ബി​ക​ൾ, പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്ക​ൽ എ​ന്നി​വ​ക്ക് സ​മ​യം ക​ണ്ടെ​ത്തും.

ഗു​ണ​ങ്ങ​ൾ

  • മാ​ന​സി​ക​മാ​യി വ്യ​ക്ത​ത​യു​ണ്ടാ​കും.
  • ഓ​രോ കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.
  • ജീ​വി​ത​ത്തി​ന് അ​ർ​ഥ​മു​ണ്ടെ​ന്ന് ഫീ​ൽ​ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യും

സ്​​ക്രീ​ൻ ടൈം ​കു​റ​ക്കാ​ം

  • കൃ​ത്യ​മാ​യ സ​മ​യം വെ​ച്ച് മാ​ത്രം ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ക്കു​ക. ശ്ര​ദ്ധ തെ​റ്റി​ക്കു​ന്ന നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ ഓ​ഫ് ചെ​യ്യു​ക.
  • ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് പ​തി​വാ​യി ബ്രേ​ക്ക് എ​ടു​ക്കാം.
  • ഭ​ക്ഷ​ണ​മേ​ശ, കി​ട​പ്പു​മു​റി തു​ട​ങ്ങി കു​ടും​ബ​ത്തി​ന്റെ ന​ല്ല നി​മി​ഷ​ങ്ങ​ൾ ചെ​ല​വി​ടു​ന്ന ഇടങ്ങ​ളി​ൽ ഗാ​ഡ്ജ​റ്റു​ക​ൾ ഒഴിവാക്കാം.
  • ഉ​റ​ക്ക​ത്തി​നും ഉ​ണ​രാ​നും ഒ​രു സ​മ​യം നി​ശ്ച​യി​ക്കു​ക​യും അ​ത് പാ​ലി​ക്കു​ക​യും വേ​ണം.
Tags:    
News Summary - Are you addicted to gadgets- Get used to it digital minimalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT