തൃശൂർ: വീട്ടിലിരുന്ന് ഉൽപന്നങ്ങളുടെ മേന്മ പരിശോധിച്ച് വാങ്ങാനുള്ള ഓഗ്മെൻറഡ് റിയാലിറ്റി-ത്രീഡി സാങ്കേതികവിദ്യ വികസിപ്പിച്ച് തൃശൂർ കേച്ചേരി വിദ്യ എൻജിനീയറിങ് കോളജിലെ അവസാന വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾ. ഇതുപ്രകാരം വീട്ടിലിരുന്ന് തുണിത്തരങ്ങൾ ശരീരത്തിൽ അണിഞ്ഞ് നോക്കാനും വാച്ച്, വള തടങ്ങിയവ കൈയിൽ ധരിച്ച് നിറം മാറ്റിനോക്കാനും സാധിക്കും.
ലോക്ഡൗൺ സമയത്ത് സാധനങ്ങൾ വാങ്ങാനുള്ള ജനങ്ങളുടെ പ്രയാസം കണ്ടാണ് പാലക്കാട് ആലത്തൂർ സ്വദേശി ജാതേഷിെൻറ മനസ്സിൽ ഈ ആശയം വന്നത്. തുടർന്ന് സഹപാഠികളുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് ബി.ടെക് അവസാന വർഷ പ്രോജക്ടിെൻറ ഭാഗമായി ത്രീഡി മോഡലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആപ് വികസിപ്പിച്ചത്.
കൂടുതൽ ഉൽപന്നങ്ങൾ തങ്ങളുടെ ആപ്പിലേക്ക് ചേർക്കുകയും ആമസോൺ തുടങ്ങിയ ഓൺലൈൻ സൈറ്റുകളുമായി ബന്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് വിദ്യാർഥികൾ പറയുന്നു. ജാതേഷിനെ കൂടാതെ കെ. കിരൺ, നിരാജ് ടി. ഷാജി, സഞ്ജയ് പി. രഞ്ജൻ എന്നിവരാണ് ടീമിലുള്ളത്. കോളജിലെ കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. രമണി ഭായിയുടെ നേതൃത്വത്തിൽ എ. മഹാലക്ഷ്മിയാണ് പ്രോജക്ട് ഗൈഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.