സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴി വിവരങ്ങൾ ശേഖരിച്ചതിന് മെറ്റക്ക് പിഴ ഈടാക്കി ആസ്‌ട്രേലിയൻ കോടതി

സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ ശേഖരിച്ചതിന് ഫെയ്‌സ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്‌ഫോമിന് 14 മില്യൺ ഡോളർ പിഴ ഈടാക്കി ആസ്‌ട്രേലിയൻ കോടതി. നിയമച്ചെലവായി 4,00,000 ആസ്‌ട്രേലിയൻ ഡോളർ നൽകണമെന്ന് ഫെയ്സ്ബുക്കിന്‍റെ അനുബന്ധ സ്ഥാപനങ്ങളായ ഫെയ്സ്ബുക്ക് ഇസ്രായേലിനോടും ഇപ്പോൾ നിർത്തലാക്കപ്പെട്ട ഒനാവോ ആപ്പിനോടും ആസ്‌ട്രേലിയൻ ഫെഡറൽ കോടതി ഉത്തരവിട്ടു.

2016 - 2017 കാലയളവിൽ ഫേസ്ബുക്ക് അതിന്‍റെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് ഒനാവോ പരസ്യം ചെയ്‌തിരുന്നു. എന്നാൽ മറ്റ് സ്മാർട്ട്‌ഫോൺ ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉപയോഗിച്ച് ആളുകളുടെ സ്ഥലം, സമയം, മറ്റ് വിവരങ്ങൾ ചോർത്തിയതായി ജഡ്ജി വെൻഡി എബ്രഹാം ബുധനാഴ്ച വിധിന്യായത്തിൽ പറഞ്ഞു.

ആസ്‌ട്രേലിയക്കാർ ആപ്പ് 2,71,220 തവണ ഡൗൺലോഡ് ചെയ്‌തതിനാൽ കോടതിക്ക് നൂറുകണക്കിന് ബില്യൺ ഡോളർ പിഴ ചുമത്താമായിരുന്നുവെന്നും ഓരോ ലംഘനത്തിനും 1.1 മില്യൺ ഡോളർ പിഴ ഈടാക്കണമെന്നും എന്നാൽ ഈ ലംഘനങ്ങളെ ഒരു പെരുമാറ്റച്ചട്ടമായി കണക്കാക്കണമെന്നും വെൻഡി കൂട്ടിച്ചേർത്തു.

Tags:    
News Summary - Australian court fined Meta for collecting data through smartphone application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.