പബ്​ജിക്ക്​ പിന്നാലെ 'ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യക്കും' പണി; നിരോധനമാവശ്യപ്പെട്ട്​ കേന്ദ്രത്തിന്​ കത്തെഴുതി സി.എ.ഐ.ടി

ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിന്​ പിന്നാലെ രാജ്യത്ത്​ നിരോധിച്ച ചൈനീസ്​ ആപ്പുകളിൽ പ്രധാനിയായിരുന്നു പ്രശസ്​ത ഗെയിമായ പബ്​ജി മൊബൈൽ. ടെൻസെൻറ്​ എന്ന ചൈനീസ്​ ഗെയിമിങ്​ കമ്പനിയുമായി ബന്ധപ്പെട്ട്​ ഉയർന്നുവന്ന സുരക്ഷാ പ്രശ്​നങ്ങളും വിവരച്ചോർച്ചയുമൊക്കെയായിരുന്നു പബ്​ജിക്ക്​ തിരിച്ചടിയായത്​. എന്നാൽ, ടെൻസൻറുമായുള്ള കൂട്ടുകെട്ട്​ മുറിച്ചുമാറ്റിയെന്ന്​ അവകാശപ്പെട്ടുകൊണ്ട്​ കൊറിയൻ കമ്പനിയായ ക്രാഫ്​റ്റൺ മാസങ്ങൾക്ക്​ ശേഷം 'ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യ' എന്ന പേരിൽ ഇന്ത്യയിൽ പുതിയ ഗെയിം ലോഞ്ച്​ ചെയ്​തു.

നിലവിൽ ബീറ്റ വേർഷനിൽ കുറച്ചുപേർക്കായി മാത്രം അവതരിപ്പിച്ച ഗെയിം വൈകാതെ പ്ലേസ്​റ്റോറിലൂടെ എല്ലാവർക്കും ഡൗൺലോഡ്​ ചെയ്യാൻ കഴിയും. പേര്​ മാറ്റിയെങ്കിലും സവിശേഷതകൾ പരിശോധിച്ചാൽ പഴയ പബ്​ജി മൊബൈൽ തന്നെയാണ്​ ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യ എന്ന ഗെയിം. എന്നാൽ, ഇന്ത്യയിലുള്ളവർക്ക്​ മാത്രം കളിക്കാൻ കഴിയുന്ന വിധത്തിലാണ്​ ക്രാഫ്​റ്റൺ 'ബി.ജി.എം​.​െഎയെ' ഒരുക്കിയിട്ടുള്ളത്​.

ഇന്ത്യയിലെ പബ്​ജി പ്രേമികൾ ആവേശത്തോടെ ലോഞ്ചിന്​ കാത്തിരിക്കവേ, ഗെയിം​ നിരോധിക്കാൻ ആവിശ്യപ്പെട്ടുകൊണ്ട്​ കേന്ദ്ര സർക്കാരിന്​ കത്തെഴുതിയിരിക്കുകയാണ്​ ഒരു കൂട്ടർ. കോൺഫഡറേഷൻ ഒാഫ്​ ഒാൾ ഇന്ത്യ ട്രേഡേഴ്​സാണ്​ ​െഎ.ടി മന്ത്രി രവിശങ്കർ പ്രസാദിന്​ നിവേദനം നൽകിയത്​. 'ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യ എന്ന പേരിൽ ഇന്ത്യയിൽ റീലോഞ്ച്​ ചെയ്യുന്ന പബ്​ജി മൊബൈൽ നിരോധിക്കണം' -എന്നാണ് അവർ​ കത്തിൽ പറയുന്നത്​.

''ഗെയിം ഇന്ത്യക്കാർക്ക്​ വേണ്ടി മാത്രമായുള്ളതാണെങ്കിലും ഡൗൺലോഡ്​ ചെയ്​ത കളിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ സിംഗപ്പൂരിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൈമാറപ്പെടുമെന്നും അതോടെ ഇന്ത്യൻ ഇതര നിയമം ഉപയോക്തൃ ഡാറ്റയ്ക്ക് ബാധകമായേക്കുമെന്നും," കത്തിൽ സി.എ.ഐ.ടി പരാമർശിക്കുന്നുണ്ട്​.

കൂടാതെ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിരോധിച്ച പബ്​ജി മൊബൈലിൽ നിന്നുള്ള ഫീച്ചറുകൾ അപ്ലിക്കേഷനിൽ ഉണ്ടാകുമെന്നും, ഗെയിമി​െൻറ പ്രീ-രജിസ്ട്രേഷൻ തുടങ്ങിയ പ്ലേ സ്റ്റോറിൽ pubg.imobile എന്ന്​ കാണിക്കുന്നുണ്ടെന്നും കത്തിൽ അവർ ​പ്രത്യേകമായി എടുത്തുപറയുന്നു. പ്ലേസ്​റ്റോറിൽ ആപ്പിന്​ ഇടം അനുവദിക്കരുതെന്ന്​ ഗൂഗ്​ളിനോടും അവർ അഭ്യർഥിച്ചിട്ടുണ്ട്​. ​രാജ്യത്തി​െൻറ സുരക്ഷയ്ക്ക് ഹാനികരമായേക്കാവുന്ന കമ്പനികൾക്ക്​ ഗൂഗ്​ൾ അവരുടെ പ്ലാറ്റ്​ഫോം അനുവദിക്കരുതെന്നും സി.എ.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Ban Battlegrounds Mobile India CAIT writes letter to central govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT