പബ്ജി മൊബൈൽ, ബി.ജി.എം.ഐ, കോൾ ഓഫ് ഡ്യൂട്ടി എന്നീ ഗെയിമുകൾക്ക് പിന്നാലെ ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള പുതിയ ആൻഡ്രോയ്ഡ് ഗെയിമുമായി എത്തുകയാണ് ഗെയിമിങ് മേഖലയിലെ വിഖ്യാതരായ ഇ.എ എന്ന ഇലക്ട്രോണിക് ആർട്സ്. പ്ലേസ്റ്റേഷനും എക്സ് ബോക്സിനും വേണ്ടി ഫിഫ, മാഡൻ എൻഎഫ്എൽ, ടൈറ്റാൻഫാൾ, ബാറ്റിൽഫീൽഡ് പോലുള്ള കിടിലൻ ഗെയിമുകൾ നിർമിച്ചു നൽകുന്ന കമ്പനിയായ ഇ.എ അവരുടെ ജനപ്രീതിയേറിയ ബാറ്റിൽഫീൽഡാണ് സ്മാർട്ട്ഫോണുകളിലേക്ക് അവതരിപ്പിക്കുന്നത്.
ബാറ്റിൽഫീൽഡ് മൊബൈൽ എന്ന പേരിലെത്താൻ പോകുന്ന പുതിയ ഗെയിം ആദ്യം ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും ബീറ്റാ വകഭേദമായി അവതരിപ്പിക്കും. ഇൗ വർഷാവസാനം ആഗോളതലതിൽ ലോഞ്ച് ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. ഗെയിമിലേക്ക് പ്രീ-രജിസ്റ്റർ ചെയ്യാനും അപ്ഡേറ്റുകൾക്കായി സൈൻ അപ്പ് ചെയ്യാനുംവേണ്ടി ഇ.എ പ്രത്യേക പേജും അവതരിപ്പിക്കും. അതേസമയം ടെസ്റ്റിങ് സ്ലോട്ടുകൾ പരിമിതമായിരിക്കും. അതിനാൽ തന്നെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവർക്കും ഗെയിം ആക്‌സസ് ചെയ്യാനാകണമെന്നില്ല.
പബ്ജിയും അതുപോലുള്ള മറ്റ് ഗെയിമുകളെയും പോലെ 'ഫ്രീ ടു പ്ലേ' രീതി തന്നെയാകും ബാറ്റിൽഫീൽഡും പിന്തുടരുക. ഇൻ-ഗെയിം പർച്ചേസിനുള്ള സംവിധാനവുമുണ്ടായിരിക്കും. കൺസോളിലും പിസി പതിപ്പുകളിലും ക്രോസ്-പ്ലേ സംവിധാനം ബാറ്റിൽഫീൽഡ് മൊബൈലിൽ ഇ.എ അവതരിപ്പിക്കുമെന്ന പ്രതീക്ഷ വേണ്ട. മൊബൈൽ ഫോണുകൾക്ക് വേണ്ടി മാത്രമാണ് ഇ.എ പുതിയ യുദ്ധക്കളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.