പബ്ജിയുടെ നിരോധനത്തിന് പിന്നാലെ ചൈനീസ് വേരുകൾ പിഴുതുമാറ്റി കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ അവതരിപ്പിച്ച ഗെയിമായിരുന്നു ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബി.ജി.എം.ഐ. ഇൗ വർഷം ജൂലൈയിലായിരുന്നു ഗെയിം ഗൂഗിൾ പ്ലേസ്റ്റോറിലെത്തിയത്. ആൻഡ്രോയ്ഡ് യൂസർമാർക്ക് മാത്രമായിരുന്നു മുഖം മാറ്റിയെത്തിയ 'പബ്ജി' കളിക്കാൻ സാധിച്ചിരുന്നത്.
എന്നാലിപ്പോൾ ആപ്പിൾ ഐഫോൺ-ഐപാഡ് യൂസർമാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ക്രാഫ്റ്റൺ. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഗെയിം ഐ.ഒ.എസിലേക്കുമെത്താൻ പോവുകയാണ്. ബി.ജി.എം.ഐ അവരുടെ ഒൗദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ടീസറിലാണ് അതിെൻറ സൂചന നൽകിയിരിക്കുന്നത്. എന്നാൽ, ഏത് ദിവസമാണ് ഐഫോണുകളിലേക്ക് ഗെയിം എത്തുകയെന്ന വിവരം ടീസറിൽ നൽകിയിട്ടില്ല. ഇൗ മാസം അവസാനം തന്നെ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.