ജിയോക്ക് പിന്നാലെ നിരക്കുകൾ കുത്തനെ ഉയർത്തി എയർടെല്ലും

മുംബൈ: റിലയൻസ് ജിയോക്ക് പിന്നാലെ മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തി ഭാരതി എയർടെൽ. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. അൺലിമിറ്റഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 179 രൂപയിൽ നിന്നും 199 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.

455 രൂപയുടെ പ്ലാൻ 599 ആക്കിയും 1,799 രൂപയുടേത് 1,999 രൂപയാക്കിയും വർധിപ്പിച്ചു. പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാൻ 549 ആയും കൂടും. 599 രൂപയുടെ പ്ലാനിന് ഇനി മുതൽ 699 രൂപ നൽകേണ്ടി വരും. 999 രൂപയുടെ പ്ലാനിന് 1199 രൂപയും നൽകേണ്ടി വരും. നിരക്ക് ഉയർത്തിയതിന് പിന്നാലെ ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന് ഒരു ശതമാനം നേട്ടമുണ്ടായി.

റിലയൻസ് ജിയോയും മൊബൈൽ റീചാർജ് നിരക്കുകളിൽ വർധന വരുത്തിയിരുന്നു. ഡാറ്റ ആഡ് ഓൺ പാക്കിന്റെ നിരക്ക് 15 രൂപയിൽ നിന്നും 19 രൂപയാക്കിയാണ് ജിയോ ഉയർത്തിയത്. 27 ശതമാനം വർധനയാണ് പ്ലാനിൽ വന്നിരിക്കുന്നത്.

ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വർധിപ്പിച്ചു. 666 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൽ 20 ശതമാനം വർധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാൻ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി. 20 മുതൽ 21 ശതമാനത്തിന്റെ വ​രെ വർധനയാണ് പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്.

ഇനി മുതൽ 2 ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടു.

Tags:    
News Summary - Bharti Airtel announces steep hike in mobile tariffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT