വാഷിങ്ടൺ: കാര്യങ്ങൾ പരീക്ഷിക്കാനുള്ള ലബോറട്ടറിയാണ് ഇന്ത്യയെന്ന വിവാദ പരാമർശവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലിങ്ക്ഡിൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാനൊപ്പം നടത്തിയ പോഡ്കാസ്റ്റിലായിരുന്നു വൻ എതിർപ്പിനിടയാക്കിയ പരാമർശം. ‘‘കാര്യങ്ങൾ പരീക്ഷിക്കാവുന്ന ഒരു ലബോറട്ടറിയാണ് ഇന്ത്യ. അവിടെ നിങ്ങൾക്കത് തെളിയിക്കാനായാൽ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാം’’- ഇതായിരുന്നു വാക്കുകൾ.
വിവാദ പരാമർശത്തിനു പിന്നാലെ ബിൽ ഗേറ്റ്സ് ഫണ്ട് നൽകി ഇന്ത്യയിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളും അവ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും പുറത്തെത്തിച്ച് നിരവധിപേർ വിമർശിച്ചു. 2009ലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ ഏഴ് ഗോത്രവർഗ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ഫണ്ട് നൽകിയത് ഗേറ്റ്സ് ഫൗണ്ടേഷനായിരുന്നു. 14,000 സ്കൂൾ കുട്ടികളിലായിരുന്നു പരീക്ഷണം. മാസങ്ങൾക്കിടെ നിരവധി കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾ പ്രകടമായി. ഇതു പുറത്തെത്തിയ ഒരു പരീക്ഷണം മാത്രമായിരുന്നെന്നും പലതും അവരുടെ കാർമികത്വത്തിൽ നടന്നെന്നും വിമർശകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.