ബാല ലൈംഗിക കുറ്റവാളിയുമായി ബിൽ ഗേറ്റ്​സ്​ ബന്ധം സൂക്ഷിച്ചത്​ 'നോബൽ സമ്മാനത്തിന്​'; ആരോപണവുമായി മുൻ ഗേറ്റ്​സ്​ ഫൗണ്ടേഷൻ ജീവനക്കാരൻ

വാഷിങ്​ടൺ: ബിൽഗേറ്റ്​സ്​-മെലിൻഡ കുബേര ദമ്പതികളുടെ വിവാഹ മോചനത്തിന്​ പിന്നാലെ വാർത്തകളിൽ നിറഞ്ഞ പേരായിരുന്നു ജെഫറി എപ്​സ്​റ്റീനി​േൻറത്​. ലൈഗിംക കുറ്റവാളിയായിരുന്ന എപ്​സ്​റ്റീനുമായി ബിൽ ഗേറ്റ്​സ്​​ ബന്ധം സൂക്ഷിച്ചതിനെ തുടർന്നാണ്​ മെലിൻഡ വിവാഹ മോചനത്തിന്​ മുതിർന്നതെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ബിൽ ഗേറ്റ്​സിന്​ ബാല ലൈംഗിക കുറ്റവാളി എപ്​സ്റ്റീനുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച്​ 2019 ൽ ന്യയോർക്ക് ടൈംസ്​ വാർത്ത പുറത്തുവന്നിരുന്നു. വിചാരണ കാത്ത്​ കിടക്കുന്നതിനിടെ 2019 ​ആഗസ്റ്റിൽ എപ്​സ്റ്റിൻ ജയിലിൽ വെച്ചാണ്​ മരിച്ചത്​.

എന്നാൽ, ബിൽ ഗേറ്റ്​സ്​ - എപ്​സ്റ്റീൻ ബന്ധത്തെ കുറിച്ച്​ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്​ 'ഡൈലി ബീസ്റ്റ്'​ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്​. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന്​ തന്നെ സഹായിക്കുമെന്ന്​ വിശ്വസിച്ചാണ്​ ജയിലിലടക്കം പോയി ബിൽ ഗേറ്റ്​സ്​ എപ്​സ്റ്റീനെ നിരന്തരം സന്ദർശിച്ചതെന്ന്​​ ഗേറ്റ്​സ്​ ഫൗണ്ടേഷനിലെ മുൻ ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട്​ അവർ റിപ്പോർട്ട് ചെയ്യുന്നു​. എപ്​സ്​റ്റീൻ ലൈംഗിക കുറ്റവാളിയാണെന്ന്​ അറിഞ്ഞ ശേഷവും​ ബിൽ ഗേറ്റ്​സ്​ അയാളുമായി ബന്ധം തുടരുകയായിരുന്നു​.

'ഫൗണ്ടേഷനും അതി​െൻറ ചെയർമാന്മാരായ ബിൽ - മെലിൻഡ എന്നിവർക്കുമുള്ള ജനപ്രീതിക്ക്​ കോട്ടം തട്ടാനിടയുള്ള അത്തരം കാര്യങ്ങളെ കുറിച്ച്​ ഞങ്ങൾ ബോധവാൻമാരായിരുന്നു. അയാൾ (എപ്​സ്റ്റീൻ) അത്ര ശുദ്ധനായ ആളല്ലെന്ന്​ ആ സമയത്ത്​ തന്നെ ആളുകൾക്ക്​ അറിയാമായിരുന്നു'.. - മുൻ ജീവനക്കാരൻ ഡൈലി ബീസ്റ്റിനോട്​ പറഞ്ഞു. നോബൽ സമ്മാനം ലഭിക്കുന്നതിന്​ ജെഫറി എപ്​സ്റ്റീന്​ തന്നെ സഹായിക്കാൻ കഴിയുമെന്ന്​ ബിൽ ഗേറ്റ്​സ്​ വിശ്വസിച്ചിരുന്നുവത്രേ.. ലോകത്ത്​ മറ്റെന്തിനേക്കാളും ബിൽ ഗേറ്റ്​സ്​ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതാണ്​ നോബലെന്നും അയാൾ കൂട്ടിച്ചേർത്തു.

ബിൽ ഗേറ്റ്​സും എപ്​സ്​റ്റീനും (file photo)

എന്നാൽ, ബിൽ ഗേറ്റ്​സി​െൻറ വക്​താവ്​ അത്​ നിഷേധിച്ച്​ രംഗത്തെത്തി. ഏറ്റവും വലിയ ബഹുമതിയാണ്​ നോബൽ സമ്മാനമെന്നും അത് സ്വന്തമാക്കാൻ ബിൽ ഗേറ്റ്​സ്​ ആഗ്രഹിച്ചു എന്ന്​ പറയുന്നത്​ തീർത്തും അസംബന്ധമാണെന്നും അദ്ദേഹം വ്യക്​തമാക്കി. ബിൽ ഗേറ്റ്​സ്​ അതൊരു ലക്ഷ്യമായി വെക്കുകയോ അതിന്​ വേണ്ടി ക്യാമ്പയിൻ നടത്തുകയോ ചെയ്​തിട്ടില്ലെന്നും വക്​താവ്​ കൂട്ടിച്ചേർത്തു.

എപ്​സ്റ്റിനുമായി ബിൽ ഗേറ്റ്​സ്​ ബന്ധപ്പെട്ടിരുന്നുവെന്ന വാർത്തയെ തുടർന്ന്​ വിവാഹ മോചന നടപടികൾ ആലോചിക്കാൻ അഭിഭാഷകരുമായി മെലിൻഡ നിരന്തരം കൂടിയാലോചനകൾ നടത്തിയിരുന്നു.​ബിൽ ഗേറ്റ്​സ്​ 2011 മുതൽ എപ്​സ്റ്റിനുമായി നിരവധി തവണ കണ്ടുമുട്ടിയിരുന്നുവെന്ന്​ എപ്​സ്റ്റണിന്‍റെ മരണ ശേഷം 2019 ഒക്​ടോബറിൽ ന്യൂ​േയാർക്ക് ടൈംസാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 2013 ൽ ബിൽഗേറ്റ്​സും മെലിൻഡയും ഒരുമിച്ച്​ എപ്​സ്റ്റണെ കണ്ടിരുന്നു. എന്നാൽ, എപ്​സ്റ്റണുമായുള്ള ബന്ധം തുടരുന്നതിന്​ മെലിൻഡ എതിരായിരുന്നു. ആ കൂടിക്കാഴ്ചക്ക്​ ശേഷം ആ ബന്ധത്തിലുള്ള അനിഷ്​ടം ബിൽ ഗേറ്റ്​സിനോട്​ മെലിൻഡ തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം ബന്ധം തുടരുകയായിരുന്നു.

അതിന്​ ശേഷം ചുരുങ്ങിയത്​ മൂന്നു തവണയെങ്കിലും എപ്​സ്റ്റീന്‍റെ വീട്ടിൽ വെച്ച്​ ബിൽ ഗേറ്റ്​സും എപ്​സ്റ്റീണും കണ്ടുമുട്ടിയിരുന്നുവെന്ന്​ ന്യൂയോർക്ക് ടൈംസ്​ പറയുന്നു. രാ​ത്രി വൈകും വരെ ബിൽ ഗേറ്റ്​സ്​ അവിടെ തുടർന്ന സംഭവവുമുണ്ട്​. ബില്ലും എപ്​സ്റ്റണും തമ്മിൽ തുടർന്ന ബന്ധം സംബന്ധിച്ച്​ 2019 ​ൽ ന്യൂയോർക്ക്​ ടൈംസ്​ വാർത്ത പുറത്തു വന്ന ഉടനെ മെലിൻഡ തന്‍റെ ഉപദേശകരുമായും നിയമ വിദഗ്​ദരുമായും നിരവധി തരണ ബന്ധപ്പെട്ടിട്ടുണ്ട്​. എന്നാൽ, 2021 മേയ്​ മാസത്തിലാണ്​ ഇരുവരും പിരിയുന്നതായി സംയുക്​ത പ്രസ്​താവന പുറത്തിറക്കിയത്​. അതുവരെയും ഇവരുടെ വിവാഹ മ​മോചനം സംബന്ധിച്ച്​ യാതൊരു സൂചനയും പുറത്തു വന്നിരുന്നില്ല.

Tags:    
News Summary - Bill Gates hoped child sex offender Epstein could help him get Nobel Peace Prize says former gates foundation employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT