രണ്ടാഴ്ചക്കുള്ളിൽ ബിഎസ്എൻഎൽ 4ജി 200 സൈറ്റുകളിൽ ലഭ്യമാകും; 5ജി ഡിസംബറോടെ - അശ്വിനി വൈഷ്ണവ്

ഡൽഹി: പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ രാജ്യത്തെ 200 സൈറ്റുകളിൽ 4ജി നെറ്റ്‌വർക്ക് സജ്ജീകരിക്കാൻ തുടങ്ങിയെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ അത് പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നവംബർ-ഡിസംബർ മാസത്തോടെ നെറ്റ്‌വർക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

"ഞങ്ങൾ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 4G-5G ടെലികോം സ്റ്റാക്ക് ആണ് ഉപയോഗിക്കുന്നത്. ആ സ്റ്റാക്ക് വിന്യാസം ആരംഭിച്ചത് ബിഎസ്എൻഎൽ ആരംഭിച്ചുകഴിച്ചു. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയിൽ 200 സൈറ്റുകളിൽ ഇൻസ്റ്റാളേഷനുകൾ നടത്തിക്കഴിഞ്ഞു, അടുത്ത പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ സേവനം ഉപയോഗിച്ച് തുടങ്ങാം," - മന്ത്രി പറഞ്ഞു.

4ജി നെറ്റ്‌വർക്ക് വിന്യാസത്തിനായി ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസിനും ഐടിഐ ലിമിറ്റഡിനും 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ ​4ജിയുടെ വേഗത ഏവരെയും അമ്പരപ്പിക്കുമെന്നും മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകൾ പ്രവർത്തനക്ഷമമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - BSNL 4G network to go live in 2 weeks, -Ashwini Vaishnaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT