ഏഴ് മാസത്തിനുള്ളിൽ ബി.എസ്.എൻ.എല്ലിന്റെ 1.35 ലക്ഷം ടവറുകൾ 5ജിയാക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: 4ജി സേവനം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനൊരുങ്ങി ബി.എസ്.എൻ.എൽ. അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ 1.35 ലക്ഷം ടവറുകൾ 5ജിയാക്കുമെന്ന് കേന്ദ്ര ടെലികോം & റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടെലികോം ടെക്നോളജി വികസന ഫണ്ട് 500 കോടിയിൽ നിന്നും 4000 കോടിയായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ 4ജി 5ജിയാക്കി മാറ്റും. ടെലികോം മേഖലയിലെ ഏറ്റവും വലിയ കമ്പനിയായി ഉയരുകയാണ് ബി.എസ്.എൻ.എൽ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദൂര പ്രദേശങ്ങളിൽ പോലും സേവനം നൽകാൻ നിലവിൽ ബി.എസ്.എൻ.എല്ലിന് സാധിക്കുന്നുണ്ട്.

4ജി നെറ്റ്‍വർക്ക് രാജ്യവ്യാപകമാക്കാൻ ബി.എസ്.എൻ.എൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി ടി.സി.എസുമായി കമ്പനി കരാർ ഒപ്പിട്ടിരുന്നു. ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനുമായി ടവർ സ്ഥാപിക്കാൻ 26,281 കോടിയുടെ കരാറിലാണ് ഒപ്പിട്ടിരുന്നത്.

Tags:    
News Summary - BSNL 5G Services to Be Rolled Out Across 1.35 Lakh Towers in 5-7 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT