ദിവസ പരിധിയില്ലാതെ 50 ജിബി, 100 ജിബി, 600 ജിബി ഡാറ്റ നൽകുന്ന കിടിലൻ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വി.ഐ (വോഡഫോണ്‍ ഐഡിയ) തുടങ്ങിയ കമ്പനികളോട്​ കിടപിടിക്കാനായി പുതിയ കിടിലൻ ഡാറ്റാ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്​ ബി.എസ്.എന്‍.എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്​). 447 രൂപയുടെ ഡാറ്റാ പ്ലാനാണ്​ ബി.എസ്.എ.ന്‍എല്‍ ഉപയോക്​താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്​. 60 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ 100 ജിബി ഡാറ്റയാണ്​ വാഗ്ദാനം ചെയ്യുന്നത്​. ഒാഫർ ചെയ്യുന്ന മുഴുവന്‍ ഡാറ്റയും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാൻ ഉപയോക്​താക്കൾക്ക്​ കഴിയും എന്നതാണ്​ ഇൗ പ്ലാനി​െൻറ പ്രത്യേകത.

വെറും ഡാറ്റ മാത്രമല്ല പുതിയ പ്ലാനിലൂടെ ബി.എസ്​.എൻ.എൽ വാഗ്ദാനം ചെയ്യുന്നത്​. ഒപ്പം ദിവസം 100 സൗജന്യ എസ്.എം.എസുകളും വോയിസ് കാള്‍ സേവനവും 60 ദിവസത്തേക്ക്​ ആസ്വദിക്കാം. ഇതിന് പുറമേ ഈറോസ് നൗ ഒടിടി സേവനവും ഉപയോഗിക്കാനാവും.

ഇത്​ കൂടാതെ 247 രൂപയുടെയും 1999 രൂപയുടെയും പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. 30 ദിവസത്തേക്ക്​ 50 ജിബി ഡാറ്റയാണ്​ 247 രൂപാ പ്ലാനിൽ നൽകുന്നത്​. അതേ വാലിഡിറ്റിവരെ ഉപയോഗിക്കാനായി ദിവസവും 100 എസ്​.എം.എസുകളും സൗജന്യ കോൾ സേവനവും ഇൗ പ്ലാനിലും നൽകിയിട്ടുണ്ട്​. 500 ജിബി ഡാറ്റയാണ്​ 1999 രൂപയുടെ പ്ലാനിൽ വാഗ്ദാനം​ ചെയ്യുന്നത്​. ഒരു വർഷം വാലിഡിറ്റിയുള്ള ഇൗ പ്ലാനിൽ 100 ജിബി അധികഡാറ്റയും കമ്പനി ഇപ്പോൾ നൽകുന്നുണ്ട്​. അതോടെ ആകെ 600 ജിബി ഡാറ്റയായി. ഇതിലും സൗജന്യ കോൾ, എസ്​.എം.എസ്​ സേവനങ്ങൾ ലഭ്യമാകും.

Tags:    
News Summary - BSNL rolls out Rs 447 prepaid plan with 100GB data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT