Image Courtesy: Hindu Business Line
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാവായ ബി.എസ്.എൻ.എൽ വിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ. 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്യൂണിക്കേഷൻ സഹമന്ത്രി സഞ്ജയ് ധോത്ര പറഞ്ഞു. ബി.എസ്.എൻ.എല്ലിനെ സ്വകാര്യവത്കരിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നും ലോക് സഭയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന 4 ജി ടെണ്ടറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഇന്ത്യൻ കമ്പനികളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനോ അല്ലെങ്കിൽ പ്രൂഫ് ഓഫ് കൺസെപ്റ്റിനോ (പിഒസി) വേണ്ടി 2021 ജനുവരി ഒന്നിന് ബിഎസ്‌എൻഎൽ താൽപര്യപത്രം ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.
"രാജ്യത്തെ ലൈസൻസുള്ള ടെലികോം സേവന ദാതാക്കൾ വ്യത്യസ്ത സെല്ലുലാർ മൊബൈൽ സാങ്കേതികവിദ്യകളായ 2 ജി, 3 ജി, 4 ജി എന്നിവയും അവയുടെ കോമ്പിനേഷനുകളും വോയ്‌സ്, ഡാറ്റ സേവനങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്നു. ടെലികോം സേവനങ്ങൾ നൽകുന്നതിനുള്ള സാങ്കേതികവിദ്യ തിരഞ്ഞെടുക്കുന്നത് ഓപ്പറേറ്റർമാർക്ക് വിട്ടുകൊടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 2017 ലെ പൊതു ധനകാര്യ ചട്ടത്തിലെ റൂൾ 144 (xi) ഉൾപ്പെടെ സർക്കാരിന്‍റെ ബാധകമായ നിയമങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ പൊതുസംഭരണ ഉത്തരവുകൾ ബിഎസ്‌എൻഎൽ പിന്തുടരും, " - സഞ്ജയ് ധോത്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.