ന്യൂഡൽഹി: എഡ്ടെക് സ്ഥാപനമായ ബൈജൂസിൽ നിന്ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു. ദ മോണിങ് കോൺടെക്സ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈജൂസിന്റെ 280 ട്യൂഷൻ സെന്ററുകളിൽ നിന്നായി രണ്ടു പേരെ വീതം പിരിച്ചുവിടാനാണ് നിർദേശം നൽകിയിരിക്കുന്നത്.
മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു.അതോടൊപ്പം 150 മാർക്കറ്റിങ് മാനേജർമാർക്കും ജോലി നഷ്ടമാകും. പിരിച്ചുവിടുന്നവർക്ക് രണ്ടുമാസത്തെ സാലറി നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ആറുമാസം മുമ്പാണ് ബൈജൂസിൽ നിന്ന് 5000 ജീവനക്കാരെ പിരിച്ചുവിട്ടത്.
ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം പ്രതിവര്‍ഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയര്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പുതിയ പിരിച്ചുവിടൽ പ്രശ്നത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2021ൽ ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1,200 കോടി ഡോളര്‍ (99,000 കോടി രൂപ) വായ്പയെടുത്തിരുന്നു. ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ പലിശ തിരിച്ചു നല്‍കുന്നതിനു പകരം ബൈജൂസ് വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ഈ വിവാദത്തിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വര്‍ത്തകള്‍ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.