ന്യൂഡൽഹി: സെമി കണ്ടക്ടർ നിർമാണത്തിൽ പുതുസംരംഭകരെ അടക്കം പ്രോത്സാഹിപ്പിക്കാനുള്ള 76,000 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സെമി കണ്ടക്ടർ രൂപകൽപന, അനുബന്ധ ഭാഗങ്ങളുടെ നിർമാണം, ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂനിറ്റുകൾ എന്നിവക്കായി അടുത്ത ആറുവർഷത്തേക്കുള്ള പ്രോത്സാഹന പദ്ധതിയാണിത്.
ഇന്ത്യയെ ഇലക്ട്രോണിക്സ് ഹബ് ആയി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി 85,000 പേർക്ക് പരിശീലനം നൽകും. സംരംഭങ്ങൾക്ക് ഉൽപാദന ബന്ധ ബോണസ് അനുവദിക്കും. സെമി കണ്ടക്ടർ ചിപ്പിന് ആഗോളതലത്തിൽ കടുത്തക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. കാർ, ഫോൺ, ടി.വി, ലാപ്ടോപ്, തുടങ്ങി നിരവധി ഉൽപന്നങ്ങളിൽ ഉപയോഗിച്ചു വരുന്ന ഇലക്ട്രോണിക് സാമഗ്രിയാണ് സെമി കണ്ടക്ടറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.