നിർമിത ബുദ്ധി സാങ്കേതികവിദ്യ ജനകീയമായതോടെ അത് പ്രയോജനപ്പെടുത്താത്ത മേഖലകളില്ലാതായിരിക്കുന്നു. എ.ഐ സാങ്കേതികവിദ്യയുടെ ജനകീയ മുഖങ്ങളിലൊന്നാണ് ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകൾ. ഇന്ത്യയിലെ 92 ശതമാനം ഓഫിസുകളിലും ഇത്തരം ചാറ്റ് ബോട്ടുകൾ തങ്ങളുടെ ജോലി എളുപ്പമാക്കാൻ ഉപയോഗിക്കുന്നുവെന്നാണ് ‘ഡെസ്ക് ടൈം’ എന്ന ടൈം ട്രാക്കിങ് ടൂൾ കമ്പനി നടത്തിയ പഠനം തെളിയിക്കുന്നത്. 2023 ജനുവരി മുതൽ 2024 മാർച്ച് വരെ ഇന്ത്യയിലെ 297 കമ്പനികളിലെ 15,000ത്തോളം ജീവനക്കാരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 2023 മാർച്ചിൽ ഇന്ത്യയിലെ അഞ്ചിലൊന്ന് ഓഫിസ് ജീവനക്കാർ മാത്രമാണ് ചാറ്റ് ബോട്ട് ഉപയോഗിച്ചിരുന്നത്. ഒരു വർഷം കൊണ്ട് ഉപയോഗിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിനടുത്തെത്തി. ചാറ്റ് ജി.പി.ടിയുടെയും മറ്റും ഉപയോഗം ഓഫിസ് അന്തരീക്ഷത്തിൽ കാര്യമായ മാറ്റം വരുത്തിയതായും പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.