നമ്മുടെയെല്ലാം ജീവിതങ്ങളെ മാറ്റിമറിച്ച ലോക ടെക് ഭീമൻ ഗൂഗ്ളിന്റെ തലവൻ സുന്ദർപിെച്ചെയുടെ ജീവിതവിജയത്തിൽ നിന്ന് കുട്ടികൾക്ക് പഠിക്കാൻ ഏറെയുണ്ട്
ടെക്നോളജിയിലുള്ള അടക്കാനാവാത്ത കൗതുകവും താൽപര്യവും സുന്ദർ പിച്ചൈയെ എൻജിനീയറിങ് പഠനത്തിലേക്കും അവിടെ നിന്ന് ഗൂഗ്ൾ സി.ഇ.ഒ വരെയുള്ള ടെക്നോളജി കരിയറിലുമെത്തിച്ചു. എപ്പോഴുമ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യണം.
സ്വപ്നസമാനമായ ഉയരത്തിലെത്തിയിട്ടും പിച്ചൈയുടെ വിനയവും ഏത് തലത്തിലുള്ളവർക്കും സമീപസ്ഥനായിരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും മാതൃകാപരമാണ്. നിങ്ങൾ എത്ര വലിയ പദവിയിലായിക്കോട്ടെ, എല്ലാവരെയും ആദരവോടെ സമീപിക്കുക.
എൻജിനീയറിങ്ങിലും ബിസിനസിലും പിച്ചൈയുടെ മികച്ച വിദ്യാഭ്യാസ റെക്കോഡ് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന ഘടകങ്ങളാണ്. വിദ്യാഭ്യാസം നമുക്കു മുന്നിൽ വാതിലുകൾ തുറന്നുതരും, നാം ഒരിക്കലും പ്രതീക്ഷാത്തവതന്നെ. എല്ലാത്തിനെയും കൃത്യമായി നിരീക്ഷിക്കാൻ വിദ്യ നമ്മെ പ്രാപ്തരാക്കും.
തടസ്സങ്ങളില്ലാതെ ആയിരുന്നില്ല, ഉന്നതിയിലേക്കുള്ള പിച്ചൈയുടെ യാത്ര. കഠിനതകളെ കഠിനാധ്വാനംകൊണ്ടാണ് അദ്ദേഹം മറികടന്നത്. വെല്ലുവിളികളെ സധൈര്യം നേരിട്ടു, തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ടു.
പിച്ചൈയുടെ നേതൃത്വത്തിൽ ഗൂഗ്ൾ, എ.ഐ പോലെയും സ്വയം ഓടുന്ന കാറും യാഥാർഥ്യമാക്കി. വലുതിനെപ്പറ്റി ചിന്തിക്കാനും അത് നേടാനുള്ള പ്ര യത്നം തുടരാനും നമുക്ക് കഴിയണം.
ടെക്നോളജി രംഗത്തെ മാറ്റങ്ങളെ ഞൊടിയിടയിൽ സ്വീകരിക്കുകയെന്ന സമീപനമാണ് പിച്ചൈയുടെ വിജയത്തിലെ പ്രധാന ഘടകം. മാറ്റത്തോട് വഴക്കമുള്ളവരാകാൻ കഴിയുകയെന്നത് മികച്ച നേട്ടം കൊണ്ടുവന്നുതരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.