ഷാങ്ഹായ്: മെസ്സേജിങ് ആപ്പുകളിലൂടെയും ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെയും ക്ലാസെടുക്കുന്നതിൽ നിന്ന് സ്വകാര്യ ട്യൂട്ടർമാരെ വിലക്കി ചൈന. റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഹോട്ടലുകൾ, കോഫി ഷോപ്പുകൾ തുടങ്ങിയ രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിൽ വെച്ചും ഇനിമുതൽ ട്യൂട്ടർമാർക്ക് ക്ലാസെടുക്കാൻ അനുവാദമില്ല. ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിെൻറ ഭാഗമായി സ്കൂൾ പാഠ്യപദ്ധതിയിലെ വിഷയങ്ങൾ ലാഭേച്ഛയോടെ പഠിപ്പിക്കുന്നതിനെ ഈ വർഷം അധികൃതർ നിരോധിച്ചിരുന്നു. അതേസമയം, മത്സരാധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം കാരണം, മാതാപിതാക്കൾക്കിടയിൽ സ്വകാര്യ ട്യൂഷൻ സേവനങ്ങൾക്ക് പ്രിയമേറുകയാണ്.
പ്രതിമാസം 30,000 യുവാൻ (3.42 ലക്ഷം രൂഎപ ) വരെ ശമ്പളം നൽകുന്ന തത്സമയ ട്യൂട്ടർമാരെ ചില ഏജൻസികൾ പരസ്യം ചെയ്യുന്നതുൾപ്പെടെ, ട്യൂട്ടർമാരും രക്ഷാകർത്താക്കളും നിയമങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന വിവിധ രീതികളെ കുറിച്ച് ഈ ആഴ്ച ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അത്തരം ട്യൂട്ടറിങ് രഹസ്യമായി ഇപ്പോഴും നടക്കുന്നുണ്ടെന്നും നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പല കുതന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും പുതിയ നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.