ഇനി മുതൽ 'മി' ബ്രാൻഡില്ല;​ ഗുഡ്​ബൈ പറയാൻ ഷവോമി

ചൈനീസ്​ ടെക്​ ഭീമനായ ഷവോമി, റെഡ്​മി, പോകോ, മി (Mi) തുടങ്ങിയ ബ്രാൻഡ്​ നെയിമുകളിൽ അവരുടെ ഉത്​പന്നങ്ങൾ ആഗോളതലത്തിൽ വിപണിയിലെത്തിക്കുന്നുണ്ട്​. ഒരു കാലത്ത്​ ബജറ്റ്​ ഫോണുകൾ മാത്രം ലോഞ്ച്​ ചെയ്​തിരുന്ന റെഡ്​മി ബ്രാൻഡിന്​ കീഴിൽ​ ഇപ്പോൾ പവർ ബാങ്ക്​ മുതൽ ലാപ്​ടോപ്പുകൾ വരെ ലഭ്യമാണ്​​​. പ്രീമിയം കാറ്റഗറിയിലുള്ള പ്രൊഡക്​റ്റുകൾ ഷവോമി അവതരിപ്പിച്ചിരുന്നത്​ 'മി'-യുടെ കീഴിലായിരുന്നു. 'മി' ബ്രാൻഡിങ്ങിൽ സ്​മാർട്ട്​ഫോണുകളും സ്​മാർട്ട്​ ടിവികളുമടക്കം സ്​മാർട്ട്​ ഉത്​പന്നങ്ങളുടെ വലിയൊരു നിരതന്നെയുണ്ട്​​​​.

എന്നാൽ, മി (Mi) എന്ന പേര്​ ഉപേക്ഷിക്കാനുള്ള തീരുമാനവുമായി എത്തിയിരിക്കുകയാണ്​ ഇപ്പോൾ ഷവോമി. കഴിഞ്ഞ പത്ത്​ വർഷത്തോളമായി തങ്ങളുടെ ഉത്​പന്നങ്ങളിൽ പതിച്ചിരുന്ന 'മി' എന്ന ബ്രാൻഡിങ്ങിന്​ പകരം ഇനിയങ്ങോട്ട്​ ഷവോമി എന്ന ബ്രാൻഡിങ്​ മതിയെന്ന നിലപാടിലാണ്​ കമ്പനി. അതി​െൻറ തുടക്കമെന്നോണം ഉടൻ ലോഞ്ച്​ ചെയ്യാനിരിക്കുന്ന 'മിക്​സ്​ 4' എന്ന പ്രീമിയം വിഭാഗത്തിലുള്ള ഫോൺ​ 'ഷവോമി മിക്​സ്​ 4' എന്ന പേരിലായിരിക്കും അവതരിപ്പിക്കുക.

''2021 മൂന്നാം പാദം മുതൽ ഷവോമിയുടെ ഉത്​പന്ന സീരീസായ മി, 'ഷവോമി' എന്ന് പുനർനാമകരണം ചെയ്യപ്പെടും, ഈ മാറ്റത്തോടെ ഞങ്ങളുടെ ആഗോളതലത്തിലുള്ള ബ്രാൻഡ് സാന്നിധ്യം ഏകീകരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഈ മാറ്റം എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വരാൻ കുറച്ച് സമയമെടുത്തേക്കാം. " -കമ്പനിയുടെ വക്താവിനെ ഉദ്ധരിച്ച്​ ദ വെർജ്​ റിപ്പോർട്ട്​ ചെയ്​തു

അതേസമയം, പുതിയ മാറ്റം ഫോണുകളുടെ കാര്യത്തിൽ മാത്രമാണോ, അതോ മറ്റ്​ ഉത്​പന്നങ്ങൾക്കും ബാധകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കമ്പനി സമീപകാലത്ത്​ ലോഞ്ച്​ ചെയ്​ത ഫോണുകളും ടാബ്​ലറ്റുകളും 'മി' ബ്രാൻഡിങ്ങിൽ തന്നെയായിരുന്നു. 2011 ആഗസ്തിലായിരുന്നു ഷവോമിയുടെ ആദ്യത്തെ മി സ്​മാർട്ട്​ഫോൺ വിപണിയിലെത്തിയത്​.

Tags:    
News Summary - Chinese Tech Giant Xiaomi moves away from its Mi product branding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT