ഏറെ നാളത്തെ ആൻഡ്രോയ്ഡ് യൂസർമാരുടെ കാത്തിരിപ്പിനൊടുവിൽ ഓഡിയോ - ഓൺലി ചാറ്റ് ആപ്പായ ക്ലബ് ഹൗസ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്കും എത്തുന്നു. ഐ.ഒ.എസ് പ്ലാറ്റ്ഫോമിൽ മാത്രമായി ലോഞ്ച് ചെയ്ത ആപ്പ് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു അസൂയപ്പെടുത്തുന്ന വളർച്ച നെറ്റിസൺസിനിടിയിൽ സ്വന്തമാക്കിയത്. ഇൗ വർഷം തുടക്കത്തിൽ ആപ്പ് ഡെവലപ്മെൻറ് തുടങ്ങിയ കമ്പനി മെയ് 18ന് ജപ്പാൻ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ ക്ലബ് ഹൗസ് ആൻഡ്രോയ്ഡ് പതിപ്പ് റിലീസ് ചെയ്യും. മെയ് 21 വെള്ളിയാഴ്ച മുതൽ നൈജീരിയയിലെയും ഇന്ത്യയിലെയും ആൻഡ്രോയ്ഡ് യൂസർമാർക്ക് ആപ്പ് ഉപയോഗിച്ച് തുടങ്ങാം. നേരത്തെ അമേരിക്കയിൽ ക്ലബ് ഹൗസ് ആൻഡ്രോയ്ഡ് വേർഷൻ ബീറ്റ പതിപ്പിൽ ലോഞ്ച് ചെയ്തിരുന്നു.
സമീപകാലത്തായി ആഗോളതലത്തിൽ വലിയ തരംഗമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. എന്ന് കരുതി ആപ്പിന് വാട്സ്ആപ്പ് പോലെയോ, ഫേസ്ബുക്ക് പോലെയോ ഒരുപാട് ഫീച്ചറുകളൊന്നുമില്ല. വെറുമൊരു വോയിസ് സോഷ്യൽ നെറ്റ്വർക് മാത്രമാണ് ക്ലബ് ഹൗസ്. ഒരു ഡിസ്കഷെൻറ ഭാഗമാകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓഡിയോ-ചാറ്റിങ് സോഷ്യൽ നെറ്റ്‌വർക്കിങ് അപ്ലിക്കേഷൻ എന്ന് ക്ലബ് ഹൗസിനെ വിശേഷിപ്പിക്കാം.
എഴുത്തുകാരും സിനിമ സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ചിന്തകരും എന്തെങ്കിലും വിഷയത്തിൽ ചർച്ച നടത്തുന്നത് ശ്രവിക്കാൻ യൂസർമാർക്ക് ക്ലബ് ഹൗസിലെ റൂമിൽ ചേരാം. റൂമിെൻറ അഡ്മിൻ അനുവദിച്ചാൽ, അവരുമായി ആശയവിനിമയം നടത്താനും യൂസർമാർക്ക് അവസരമുണ്ടാകും. അതേസമയം, നിലവിൽ ക്ലബ് ഹൗസ് ഉപയോഗിക്കുന്ന ഒരാളുടെ ഇൻവിറ്റേഷൻ ലഭിച്ചാൽ മാത്രമെ ഈ ആപ്പിൽ സൈൻ-ഇൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഭാവിയിൽ അത്തരം നിയന്ത്രണങ്ങൾ ആപ്പിൽ നിന്നും നീക്കാൻ സാധ്യതയുണ്ട്. മറ്റ് സോഷ്യൽ നെറ്റ്വർക്കുകളെ പോലെ ഫോേട്ടാ-വിഡിയോ-ടെക്സ്റ്റ് എന്നിവ പങ്കിടുന്ന സംവിധാനമൊന്നും ക്ലബ് ഹൗസിലില്ല.
വാട്സ്ആപ്പ് പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചപ്പോൾ സിഗ്നൽ ആപ്പിനെ ഒറ്റ ദിവസംകൊണ്ട് ഫെയ്മസാക്കിയ ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്കും ക്ലബ് ഹൗസ് യൂസറാണ്. അദ്ദേഹം ക്ലബ് ഹൗസിനെ കുറിച്ചും അതിലെ ചർച്ചകളിൽ പെങ്കടുക്കുന്നതിനെ കുറിച്ചും പലതവണ പരാമർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.