ഇന്ത്യയിലെ യൂസർമാരുടെ സ്വകാര്യ ആശയവിനിമയങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര സർക്കാരിനെ അറിയിച്ചതായി മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ്. "തെറ്റിധാരണകളും ഞങ്ങളുടെ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിൽ, വാട്ട്സ്ആപ്പിെൻറ പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കുന്നതിെൻറ സമയപരിധി മെയ് 15 ലേക്ക് മാറ്റിയിരിക്കുന്നു. അതേസമയം, ഞങ്ങൾ സർക്കാരുമായി ഇടപഴകുന്നത് തുടരും. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള അവസരം ലഭിച്ചത് വലിയ സന്തോഷം നൽകുന്നു". -വാട്‌സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, വിവാദമായ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് വാട്‌സ്ആപ്പ് പ്രസ്താവനയിറക്കുന്നത്. ടെലിഗ്രാം, സിംഗൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് നിരവധി ഉപയോക്താക്കളിൽ ചേക്കേറിയത് വൻ തിരിച്ചടി സമ്മാനിച്ചെങ്കിലും തങ്ങളുടെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് വാട്‌സ്ആപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
''ആളുകൾക്കുള്ള അനാവശ്യ ആശങ്കകൾ പരിഹരിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രമേണ, വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതിന് ഈ അപ്‌ഡേറ്റുകൾ അവലോകനം ചെയ്യാനും സ്വീകരിക്കാനും ഞങ്ങൾ ആളുകളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും " വാട്‌സ്ആപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. വാട്സ്ആപ്പിലൂടെ ബിസിനസുകളുമായി ചാറ്റ് ചെയ്യുന്നതിനും ഷോപ്പ് ചെയ്യുന്നതിനും പുതിയ സൗകര്യങ്ങൾ നാം നിർമിച്ചുവരുന്നുണ്ട്. അത് തീർത്തും ഒാരോരുത്തരുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്. സ്വകാര്യ സന്ദേശങ്ങൾ എക്കാലവും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡും സുരക്ഷിതവുമായി തന്നെ തുടരുന്നതായിരിക്കും. വാട്സ്ആപ്പിന് ഒരിക്കലും അവ കേൾക്കാനോ വായിക്കാനോ സാധിക്കില്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.