ന്യൂഡൽഹി: ട്വിറ്ററിലൂടെ കർഷക സമരത്തിന് ആഗോള ശ്രദ്ധ െകെവന്നതോടെ പ്രതിരോധത്തിലായ സർക്കാർ കർഷകസമരവുമായി ബന്ധപ്പെട്ട് 250 അക്കൗണ്ടുകൾ മരവിപ്പിക്കാനുളള തങ്ങളുടെ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും ട്വിറ്ററിന് മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാറിെൻറ അപേക്ഷയെ തുടർന്ന് തിങ്കളാഴ്ച രാത്രി 250 അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. പിന്നീട് വൻ പ്രതിഷേധത്തെ തുടർന്ന് നടപടിയിൽനിന്ന് ട്വിറ്റർ പിന്മാറി. എന്നാൽ, 'കർഷക വംശഹത്യ' ഹാഷ്ടാഗിട്ട് ട്വീറ്റ് ചെയ്െതന്ന് ആരോപിച്ച് അക്കൗണ്ടുകൾ വീണ്ടും മരവിപ്പിക്കണമെന്നാണ് ട്വിറ്ററിനോട് േകന്ദ്രം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.