ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ 'കൗണ്ടർ-സ്ട്രൈക്ക്' ഇപ്പോഴും അതിന്റെ റെക്കോഡുകൾ തകർക്കുകയാണ്. ഗെയിം ഇപ്പോൾ 1,824,989 കളിക്കാരുമായി എക്കാലത്തെയും ഉയർന്ന കളിക്കാരുടെ എണ്ണത്തിലെത്തി.
സിഎസ്ടു പുറത്തിറങ്ങിയതിനു ശേഷം ഗെയിം പെട്ടെന്നുതന്നെ ജനപ്രിയമായി. കൗണ്ടർ-സ്ട്രൈക്ക് ഗ്ലോബൽ ഒഫൻസീവിന്‍റെ റെക്കോർഡ് തകർക്കുകയും ചെയ്തു. 2023ൽ ഗെയിം സിഎസ്ടുവിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് 1,818,773 കളിക്കാരിലെത്തി. എന്നാൽ അതിനു ശേഷം ഗെയിം 1.7 ദശലക്ഷമോ 1.8 ദശലക്ഷമോ കളിക്കാരിലെത്തിയ നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
കൗണ്ടർ-സ്ട്രൈക്ക് ഏറ്റവും ജനപ്രിയമായ ഇ-സ്പോർട്സ് ടൈറ്റിലുകളിൽ ഒന്നായി തുടരുന്നതിനാൽ, സ്റ്റീം കളിക്കാരുടെ എണ്ണത്തിൽ മാത്രമല്ല ഗെയിമിന്റെ ജനപ്രീതി അവസാനിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി മേജറുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ ടൂർണമെന്റുകൾ ഈ ഗെയിമിൽ നടക്കുന്നുണ്ട്.
കളിക്കാരുടെ എണ്ണം വർധിപ്പിക്കാൻ ബോട്ട് സഹായിക്കുന്നുവെന്ന വാദവും നിലവിലുണ്ട്. ഈ വാദത്തെ കൂടുതൽ സജീവമാക്കുന്ന ചൈനീസ് ബോട്ടുകളുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. എന്നിരുന്നാലും ജനപ്രീതിയാലും വാണിജ്യപരമായ വിജയത്താലും കൗണ്ടർ-സ്ട്രൈക്ക് മുന്നേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.