ഷി ജിൻപിങ് തന്‍റെ കുഞ്ഞിന് പേരിടണമെന്ന് സക്കർബർഗ്; ചൈനീസ് നേതാവിന്‍റെ മറുപടി ഇങ്ങനെ

ഷി ജിൻപിങ് തന്‍റെ കുഞ്ഞിന് പേരിടണമെന്ന് സക്കർബർഗ്; ചൈനീസ് നേതാവിന്‍റെ മറുപടി ഇങ്ങനെ

ചൈനീസ് മാർക്കറ്റിൽ തന്‍റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന് പ്രവേശനം ലഭിക്കുക എന്നത് സ്ഥാപകൻ മാർക്ക് സക്കർബർഗിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. അതിനു വേണ്ടി ചൈനയിലെ ഭാഷയായ മാൻഡറിൻ പഠിക്കാൻ പോലും സക്കർബർഗ് തയാറായിരുന്നു. എന്നാൽ, ഫേസ്ബുക്കിനെ ചൈന ഇപ്പോഴും അകറ്റിനിർത്തിയിരിക്കുകയാണ്.

ചൈനീസ് വിപണി കീഴടക്കാനുള്ള സക്കർബർഗിന്‍റെ നീക്കങ്ങളെ മുൻ ഫേസ്ബുക്ക് ജീവനക്കാരിയായ സാറാ വിൻ-വില്യംസ് തന്‍റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനകം തന്നെ ശ്രദ്ധേയമായ 'കെയർലെസ് പീപ്പിൾ: എ കോഷനറി ടെയിൽ ഓഫ് പവർ, ഗ്രീഡ്, ആൻഡ് ലോസ്റ്റ് ഐഡിയലിസം' എന്ന പുസ്തകത്തിലാണ് സാറാ വില്യംസ് സക്കർബർഗ് ചൈനീസ് മാർക്കറ്റ് പ്രവേശനത്തിനായി നടത്തിയ പല ശ്രമങ്ങളെ കുറിച്ചും പറയുന്നത്.

2015ൽ തന്‍റെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് പേരിടാമോ എന്ന് സക്കർബർഗ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് ചോദിച്ചിരുന്നത്രെ. എന്നാൽ, ഈ ആവശ്യം ഷി ജിൻപിങ് നിരസിക്കുകയാണുണ്ടായത്. ചൈനയെ സക്കർബർഗിന്‍റെ വെളുത്ത തിമിംഗലം എന്നാണ് സാറാ വിൻ-വില്യംസ് വിശേഷിപ്പിച്ചത്. ഫേസ്ബുക്കിന്‍റെ മുൻ ജീവനക്കാരിയായ സാറയുടെ പുസ്തകത്തിൽ ഫേസ്ബുക്കിന്‍റെ വിവാദമായ പല പ്രവർത്തങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്

Tags:    
News Summary - Zuckerberg wants Xi Jinping to name his baby; Chinese leader responds with this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.