ക്രിയേറ്റ് ഇവന്റ് ഗ്രൂപ് ചാറ്റിലേക്കും

വാട്സ്ആപ്പിൽ കമ്യൂണിറ്റി ചാറ്റിൽ മാത്രമുണ്ടായിരുന്ന ‘ക്രിയേറ്റ് ഇവന്റ്’ ഫീച്ചർ സാധാരണ ഗ്രൂപ്പ് ചാറ്റിലേക്കും. പുതിയ ഫീച്ചർ വഴി ഇവന്റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തീയതി, ഓപ്ഷണൽ ലൊക്കേഷൻ, ​വോയ്സ് ​കാൾ ആണോ വിഡിയോ ആണോ എന്നെല്ലാം നൽകാൻ സാധിക്കും.

ഇതു വരുന്നതോടെ, ഇ​മേജ്, ഡോക്യുമെന്റ്, ഓഡിയോ, കോൺടാക്ട്, ലൊക്കേഷൻ എന്നിവ ചേർക്കാനുള്ള പേപ്പർ ക്ലിപ് ഓപ്ഷനിൽ മാറ്റമുണ്ടാകും. ഇതിലേക്ക് ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനും ചേരും. ഇങ്ങനെ ഇവന്റ് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും സ്വീകരിക്കാനും സാധിക്കും. ഫീച്ചർ താമസിയാതെ എല്ലാവർക്കും ലഭ്യമാകും. 

Tags:    
News Summary - Create Event to Group Chat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT