മെസ്സിയേക്കാൾ 10 കോടി ഫോളോവേഴ്സ് കൂടുതൽ; ഇൻസ്റ്റയിലെ മിന്നും താരമായി സി.ആർ സെവൻ

ഇൻസ്റ്റഗ്രാമിൽ 40 കോടി മനുഷ്യർ പിന്തുടരുന്ന ഭൂമിയിലെ ഏക മനുഷ്യനായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിന്റെ ഒൗദ്യോഗിക അകൗണ്ട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ക്രിസ്റ്റ്യാനോക്കാണ്. തന്റെ സമകാലീനനും ഫുട്ബോൾ ഇതിഹാസവുമായ ​മെസ്സിയേക്കാൾ 10കോടി അധിക ഫോളോവേഴ്സും സി.ആർ സെവനുണ്ട്. മെസ്സിക്ക് ഇൻസ്റ്റയിൽ 308 മില്യൻ ഫോളോവേഴ്സ് ആണുള്ളത്.


400 മില്യൻ എന്ന മാജിക് നമ്പരിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും ക്രിസ്റ്റ്യാനോ നന്ദി പറഞ്ഞു. 'എല്ലാവർക്കും നന്ദി. ഇതുപോലെ ഇനിയും മുന്നോട്ടുപോണം. എന്റെ ജീവിതവും സന്തോഷങ്ങളും നിങ്ങൾക്കായി ഞാൻ പങ്കുവയ്ക്കാം'-അദ്ദേഹം പറഞ്ഞു.


ഫെബ്രുവരി ആറിനാണ് താരം ഇൻസ്റ്റയിൽ 40 കോടി പിന്തുടർച്ചക്കാരെന്ന നാഴികക്കല്ല് പിന്നിട്ടത്. റൊണാൾഡോ തന്റെ 37-ആം പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേ ദിവസമാണ് അത്. നിലവിൽ അത് 404 മില്യൻ ആയിട്ടുണ്ട്. 2020 ജനുവരിയിലായിരുന്നു റോണോ ഇൻസ്റ്റയിൽ 20 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. അന്നും വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരം ആഘോഷിച്ചത്.

കഴിഞ്ഞ വർഷത്തെ ചില റിപ്പോർട്ടുകൾ പ്രകാരം, സ്പോൺസർ ചെയ്ത പോസ്റ്റുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ നിന്ന് റൊണാൾഡോ പ്രതിവർഷം 40 ദശലക്ഷം യുഎസ് ഡോളർ സമ്പാദിക്കുന്നുണ്ട്. ഒരു പോസ്റ്റിന് ഇത് ഏകദേശം 1.6 മില്യൺ ഡോളർവരും. ഓരോ പോസ്റ്റിനും ശരാശരി 10 ദശലക്ഷം ലൈക്കുകളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വ്യക്തികളുടെ പട്ടികയിൽ 311 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി കൈലി ജെന്നർ രണ്ടാമതാണ്. 308 ദശലക്ഷവുമായി ലയണൽ മെസ്സി മൂന്നാമതും 298 മില്യനുമായി നടൻ ഡ്വെയിൻ ജൊഹാൻസൺ നാലാമതുമാണ്.

Tags:    
News Summary - Cristiano Ronaldo Thanks Fans After Reaching 400 Million Followers on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT