ഓൺലൈൻ തട്ടിപ്പിനെ പ്രതിരോധിക്കാൻ സൈബര്‍ പൊലീസിന്റെ 'സൈബര്‍ വാള്‍' ആപ്പ്

തിരുവനന്തപുരം: വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും പെട്ട് പണം നഷ്ടമാകുന്നത് തടയാൻ സൈബര്‍ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു.

ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പോലീസിന്റെ സംസ്ഥാന പോലീസിന്റെ സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്.

ഫോണ്‍നമ്പരുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

Tags:    
News Summary - Cyber police app for online scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT