റോം: ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ട് നിരോധിക്കുന്ന ആദ്യ പാശ്ചാത്യൻ രാജ്യമായി ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക കാരണം ഉടൻ പ്രാബല്യത്തിൽവരുംവിധം നിരോധിക്കുന്നതായി ഇറ്റാലിയൻ ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങളുടെ വൻതോതിലുള്ള ശേഖരണവും സംഭരണവും നടത്തുന്നതും പ്രായപൂർത്തിയാകാത്തവർക്ക് അനുയോജ്യമല്ലാത്ത വിവരങ്ങൾ നൽകുന്നതും അധികൃതർ ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങളുടെയും പക്ഷപാതത്തിന്റെയും വ്യാപനം ഉൾപ്പെടെ ആശങ്കകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓപൺ എ.ഐ എന്ന അമേരിക്കൻ ഗവേഷണ സ്ഥാപനം കഴിഞ്ഞ നവംബർ 30ന് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ആണ് ചാറ്റ് ജി.പി.ടി. ഗൂഗിളിൽ ബന്ധപ്പെട്ട വെബ് പേജുകളാണ് വരുന്നതെങ്കിൽ ചാറ്റ് ജി.പി.ടിയിൽ നാം ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്റർനെറ്റിലെ പല സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ തിരഞ്ഞെടുത്ത് സംയോജിപ്പിച്ച് വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.