പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ് സൈറ്റിലെ വിവരങ്ങൾ ഡാർക് വെബ്ബിൽ ചോർന്നതായി റിപ്പോർട്ട്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബിളാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 5,74,000 യൂസർമാരുടെ വ്യക്തിപരമായി തിരിച്ചറിയാൻ സാധിക്കുന്ന വിവരങ്ങളോടൊപ്പം, സൈറ്റിന് ഡൊണേഷൻ നൽകിയ 2,92,000 പേരുടെ വിവരങ്ങളും ഡാർക്ക് വെബ്ബിൽ ചോർന്നിട്ടുണ്ടെന്നും സൈബിൾ വ്യക്തമാക്കുന്നു.
ചോർന്നുപോയ വിവരങ്ങൾ ഇതിനകം തന്നെ ക്രിമിനൽ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിെൻറ വെബ് സൈറ്റിലെ വിവരങ്ങൾ ഡാർക് വെബ്ബിൽ ചോരുന്നത്.
സൈബിൾ പുറത്തുവിട്ട ബ്ലോഗിൽ പറയുന്നത് പ്രകാരം ചോർന്ന ഡാറ്റബേസുകളിലൊന്നിൽ വ്യക്തികളുടെ പേരുകളും അവരുടെ ഇമെയിൽ വിലാസങ്ങളും മൊബൈൽ നമ്പറുകളുമാണുള്ളത്. മറ്റൊന്നിൽ പലരും സംഭാവന നൽകിയ വിവരങ്ങളും (ബാങ്ക് റെഫറൻസ് നമ്പർ, പേയ്മെൻറ് മോഡുകൾ എന്നിവ). രണ്ടാമത്തെ ഡാറ്റാബേസിൽ, കോവിഡ് -19 ദുരിതാശ്വാസം, സ്വച്ഛ് ഭാരത്, മറ്റ് ദേശീയ പ്രശ്നങ്ങൾ എന്നിവക്കായി സംഭാവനകൾ നൽകിയതും, കൂടെ ബിജെപി പാർട്ടിക്ക് വേണ്ടിയുള്ള രാഷ്ട്രീയ സംഭാവനകളെ കുറിച്ചുമാണുള്ളത്.
ഇ-മെയിൽ ഹാക്കിങ്ങും ടെക്സ്റ്റ് മെസ്സേജ് സ്പാമിങ്ങും പോലുള്ള സൈബർ കുറ്റകൃത്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള വിവരങ്ങളാണ് ഡാർക്ക് വെബ്ബിലുള്ളതെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്. അതേസമയം സൈബിൾ ലഭ്യമായ വിവരങ്ങളെല്ലാം തന്നെ അവരുടെ വെബ്സൈറ്റായ AmIBreached.com. -ഇൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റിൽ (NarendraModi.in) രജിസ്റ്റർ ചെയ്തിട്ടുള്ളവർ സൈബിളിെൻറ സൈറ്റിൽ പോയി അപകട സാധ്യതകളെ കുറിച്ച് പഠിച്ച് മുൻകരുതലെടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.