25 ലക്ഷം ഭാരതി എയർടെൽ വരിക്കാരുടെ ആധാർ നമ്പറുകൾ അടക്കമുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്. ജമ്മു കശ്മീർ സർക്കിളിലെ വരിക്കാരുടെ ആധാർ നമ്പർ, വിലാസം, ജനനത്തീയതി, എന്നിവ ഉൾപ്പെടെയാണ് ഹാക്കർമാർ ചോർത്തിയത്. എന്നാൽ, തങ്ങളുടെ സെർവറുകളിൽ യാതൊരുവിധ ഹാക്കിങ്ങും നടന്നിട്ടില്ലെന്നാണ് എയർടെൽ വാദിക്കുന്നത്.
അതേസമയം, ചോർന്ന വിവരങ്ങളുടെ കുറച്ചുഭാഗം സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. റെഡ് റാബിറ്റ് ടീം എന്ന ഹാക്കർമാരുമായിയുള്ള എയർടെൽ അധികൃതരുടെ ഇ-മെയിൽ സംഭാഷണങ്ങളുടെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിൽ വ്യക്തമാക്കുന്നത് കഴിഞ്ഞ ഡിസംബറിൽ തന്നെ വിവരച്ചോർച്ച ഹാക്കർമാർ എയർടെലിനെ അറിയിക്കുകയും പണമാവശ്യപ്പെടുകയും ചെയ്തിരുന്നു.
എയർടെലിെൻറ ഇന്ത്യയിലുള്ള എല്ലാ വരിക്കാരുടേയും വിവരങ്ങൾ തങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നും അതിൽ ജമ്മു കശ്മീരിൽ നിന്നുള്ള വരിക്കാരുടെ കുറച്ച് വിവരങ്ങൾ മാത്രമേ അപ്ലോഡ് ചെയ്തിട്ടുള്ളൂ എന്നും ഹാക്കർമാർ അവകാശപ്പെടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എയർടെലിെൻറ വക്താവിനെ സമീപിച്ചപ്പോൾ ആരോപണങ്ങളെല്ലാം നിഷേധിച്ചെന്നും പി.ടി.െഎ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.