ന്യൂഡൽഹി: ന്യൂയോർക്, ലണ്ടൻ, ഷാങ്ഹായ് തുടങ്ങിയ ലോകത്തിലെ ഏറ്റവും വികസിതമായ നഗരങ്ങളെ ഒരു കാര്യത്തിൽ പിന്തള്ളിയിരിക്കുകയാണ് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹി. നിരീക്ഷണ കാമറകളുടെ വിന്യാസത്തിലാണ് വമ്പൻ നഗരങ്ങളെ ഡൽഹി പിന്നിലാക്കിയത്. അതും ഒരു ചതുരശ്ര മൈല്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകളുടെ എണ്ണത്തിലാണ് നമ്മുടെ ഡലഹി ഒന്നാമതെത്തിയത്.
ഡൽഹിയിൽ ഒരു ചതുരശ്ര മൈൽ പ്രദേശത്ത് 1,826 ക്യാമറകളാണുള്ളത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ലണ്ടനിൽ 1,138 കാമറകൾ മാത്രമാണുള്ളത്. സി.സി.ടി.വി വിന്യാസത്തിൽ മൂന്നാമനായത് മറ്റൊരു ഇന്ത്യൻ നഗരമായ ചെന്നൈയാണ്. 609 കാമറകളാണ് ചെന്നൈയിൽ ഒരു ചതുരശ്ര മൈൽ പരിധിയിൽ മാത്രമുള്ളത്.
ചൈനീസ് നഗരമായ ഷെൻസനിൽ 520 കാമറകളും ഷാൻഹായിയിൽ 408 കാമറകളുമാണ് വിന്യസിച്ചിരിക്കുന്നത്. മോസ്കോ - 210, ന്യൂയോർക്ക് - 193 എന്നീ നഗരങ്ങളാണ് പിന്നിലുള്ളത്. ഇന്ത്യൻ നഗരമായ മുംബൈ സി.സി.ടി.വികളുടെ എണ്ണത്തിെൻറ കാര്യത്തിൽ 18-ാം സ്ഥാനത്താണ്.
അമേരിക്കയിലെയും ചൈനയിലേയും ബ്രിട്ടനിലേയും നഗരങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ വ്യാപകമായി കാമറകൾ സ്ഥാപിച്ചുവരുന്നുണ്ട്. എന്നാൽ, ഡൽഹി അതിവേഗം അത്തരം നഗരങ്ങളെയെല്ലാം പിന്നിലാക്കുകയായിരുന്നു. അതേസമയം, ഡൽഹി സ്വന്തമാക്കിയ പുതിയ നേട്ടത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അതിന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.