'അയൺ മാൻ സ്യൂട്ട്​' ധരിച്ച്​ പറന്ന്​ ദുബൈ പൊലീസ്​; വിഡിയോ വൈറലാകുന്നു

അയൺ മാൻ സ്യൂട്ടും ധരിച്ച്​ ഒരു ദുബൈ ​പൊലീസുകാരൻ​ പറക്കുന്ന വിഡിയോ വൈറലാകുന്നു. എക്​സ്​പോ 2020ന്‍റെ ഭാഗമായി അൽ വസ്​ൽ പ്ലാസയിൽ നടത്തിയ ഷോയിലാണ്​ ഏവരെയും അമ്പരപ്പിക്കുന്ന സാഹസിക പ്രകടനം ദുബൈ പൊലീസ്​ നടത്തിയത്​. യു.​എ.​ഇയുടെ​ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.

പറക്കുന്നതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​. ''ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്നതിന്‍റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയൂ, 'അയൺ മാൻ' സ്യൂട്ട് യാഥാർത്ഥ്യമാകുന്നത് കാണൂ''. - വിഡിയോക്ക്​ അടിക്കുറിപ്പായി ദുബൈ ​പൊലീസ്​ കുറിച്ചു.

അൽ വസ്​ൽ പ്ലാസയെ ചുറ്റിയാണ്​​ അയൺ മാനെ പോലെ തോന്നിക്കുന്ന സ്യൂട്ട്​ ധരിച്ചുള്ള പൊലീസുകാരന്‍റെ പറക്കൽ. വിഡിയോക്ക്​ താഴെ കമന്‍റുകളുമായി നിരവധിപേരാണെത്തിയത്​. സ്യൂട്ട്​ ധരിച്ച്​ പറക്കാനുള്ള കൊതിയും ചിലർ പങ്കുവെച്ചു. 

വിഡിയോ കാണാം..

Full View

Tags:    
News Summary - Dubai policeman wearing Iron Man suit flies at Expo 2020 in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT