ഫോണിന്റെ വഴിയേ, വൈദ്യുതിയും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക്

ന്യൂഡൽഹി: ടെലിഫോൺ, മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ സ്വകാര്യ ടെലികോം കമ്പനികളുടെ കൈപ്പിടിയിലായ സ്ഥിതിയിലേക്ക് വൈദ്യുതി മേഖലയും. വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്റ് അതേപടി പാസാക്കിയാൽ വൈദ്യുതി വിതരണ രംഗത്ത് സംഭവിക്കാൻ പോകുന്ന മാറ്റം അതാണ്. സർക്കാർ കമ്പനികൾ നോക്കുകുത്തിയാവും. സേവനവും നിരക്കുമെല്ലാം സ്വകാര്യമേഖല നിശ്ചയിക്കും.

വൈദ്യുതി ഏതു കമ്പനിയിൽ നിന്ന് വാങ്ങണമെന്ന് ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് സ്വന്തനിലയ്ക്ക് തീരുമാനിക്കാം. വിതരണ ശൃംഖല വിവേചന രഹിതമായി എല്ലാവർക്കും തുറന്നു കൊടുക്കാൻ പാകത്തിൽ വൈദ്യുതി നിയമത്തിന്റെ 42-ാം വകുപ്പ് ഭേദഗതി ചെയ്യും.

ഇങ്ങനെ ലൈസൻസ് ലഭിച്ച എല്ലാവർക്കും വൈദ്യുതി ലൈനുകൾ അടക്കം വിതരണ ശൃംഖല ഉപയോഗിക്കാം. ഇതിന് 14-ാം വകുപ്പ് ഭേദഗതി ചെയ്യും. മത്സരം പ്രോത്സാഹിപ്പിച്ചാൽ കാര്യക്ഷമത വർധിപ്പിക്കും, സേവനം മെച്ചപ്പെടും, കമ്പനികളുടെ നിലനിൽപ് ഭദ്രമാവും എന്നിങ്ങനെയാണ് സർക്കാർ വിശദീകരണം. വർഷന്തോറും വൈദ്യുതി നിരക്ക് പുതുക്കാൻ ഈ നിയമഭേദഗതി കമ്പനികൾക്ക് അധികാരം നൽകും. ഇതിന് 62-ാം വകുപ്പ് ഭേദഗതി ചെയ്യും. പരമാവധി ഉപയോഗം, മിനിമം നിരക്ക് തുടങ്ങിയ കാര്യങ്ങൾക്ക് പുതുക്കിയ വ്യവസ്ഥ കൊണ്ടുവരും. വൈദ്യുതി വിതരണ അതോറിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പാകത്തിൽ 166-ാം വകുപ്പിലും ഭേദഗതി. വൈദ്യുതി നിയമം ലംഘിക്കുന്നവർക്ക് തടവ്, പിഴ എന്നിവയുടെ തോത് നിശ്ചയിക്കാൻ പാകത്തിൽ 146-ാം വകുപ്പിലും ഭേദഗതി ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. എല്ലാവിധ വൈദ്യുതി സബ്സിഡിയും അവസാനിക്കുമെന്നും കർഷകർക്കും പാവപ്പെട്ടവർക്കും വലിയതോതിൽ ദോഷം ചെയ്യുമെന്നും സമരം ചെയ്യുന്ന ഊർജ മേഖലാ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ നിയന്ത്രണത്തിൽ വൈദ്യുതി ബോർഡുകൾ സ്ഥാപിച്ച വൈദ്യുതി വിതരണ ശൃംഖലകളിലൂടെ പുതിയ സ്വകാര്യ വിതരണ കമ്പനികൾ വൈദ്യുതി നൽകും. സബ്സിഡി, ക്രോസ് സബ്സിഡി എന്നിവ നിർത്തലാക്കും. എല്ലാ വിഭാഗം ഉപയോക്താക്കളിൽ നിന്നും വൈദ്യുതിയുടെ മുഴുവൻ വിലയും ഈടാക്കും.

എല്ലാ വിഭാഗം ഉപയോക്താക്കൾക്കും വൈദ്യുതി നൽകിയിരിക്കണമെന്ന 'സാർവത്രിക വൈദ്യുതി വിതരണ ബാധ്യത' വ്യവസ്ഥ പാലിക്കാൻ സർക്കാർ കമ്പനികൾ മാത്രം ബാധ്യസ്ഥം. ലാഭം കൊയ്യുന്ന വാണിജ്യ-വ്യവസായ ഉപയോക്താക്കൾക്ക് വൈദ്യുതി വിറ്റ് ലാഭമുണ്ടാക്കുന്നത് സ്വകാര്യ വിതരണ കമ്പനികളായിരിക്കും. വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണി സർക്കാർ കമ്പനികളുടെ ഉത്തരവാദിത്തം. അതിനു നിശ്ചിത തുക നൽകുക മാത്രമാണ് സ്വകാര്യ കമ്പനികൾ ചെയ്യുക.

കർഷകരും തൊഴിലാളികളും സമരമുഖത്ത്; തടിയൂരി സർക്കാർ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​രു​പോ​ലെ എ​തി​ർ​ക്കു​ന്ന വൈ​ദ്യു​തി ബി​ൽ സ​ർ​ക്കാ​റി​നെ​തി​രെ പു​തി​യ സ​മ​രാ​യു​ധ​മാ​യി മാ​റു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് സ​ഭാ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വി​ട്ട് സ​ർ​ക്കാ​ർ ത​ൽ​ക്കാ​ലം ത​ടി​യൂ​രി​യ​ത്. 13 ബി.​ജെ.​പി ഇ​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും വി​വാ​ദ ബി​ല്ലി​നെ​തി​രാ​ണ്.

വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ മ​ര​വി​പ്പി​ക്കു​മെ​ന്നും വി​ശ​ദ​ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ക​ർ​ഷ​ക​സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​തി​നു വി​രു​ദ്ധ​മാ​യി കൊ​ണ്ടു​വ​രു​ന്ന ബി​ല്ലി​നെ​തി​രെ പ​ഞ്ചാ​ബി​ൽ നി​ന്ന​ട​ക്കം ക​ർ​ഷ​ക​രും എ​ല്ലാ ട്രേ​ഡ് യൂ​നി​യ​നു​ക​ളും തി​രി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ദേ​ശ​വ്യാ​പ​ക​മാ​യി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ക​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. വൈ​ദ്യു​തി ജീ​വ​ന​ക്കാ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ദേ​ശീ​യ ​ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. ഐ.​എ​ൻ.​ടി.​യു.​സി, എ.​ഐ.​ടി.​യു.​സി, എ​ച്ച്.​എം.​എ​സ്, സി.​ഐ.​ടി.​യു, എ.​ഐ.​ടി.​യു.​സി, ടി.​യു.​സി.​സി, സേ​വ, യു.​ടി.​യു.​സി, എ​ൽ.​പി.​എ​ഫ്, എ.​ഐ.​സി.​സി.​ടി.​യു എ​ന്നീ സം​ഘ​ട​ന​ക​ൾ ​പി​ന്തു​ണ​ച്ചു. വൈ​ദ്യു​തി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​ഖി​ലേ​ന്ത്യ ഫെ​ഡ​റേ​ഷ​നാ​യ എ.​​ഐ.​പി.​ഇ.​എ​ഫ് ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തെ​ഴു​തി​യി​രു​ന്നു.

പ​ഞ്ചാ​ബ് ക​ർ​ഷ​ക​ർ വീ​ണ്ടും ഇ​ട​യു​ന്ന​ത് ആം ​ആ​ദ്മി പാ​ർ​ട്ടി, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എ​ന്നി​വ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ ബി.​ജെ.​പി തി​രി​ച്ച​റി​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത്സി​ങ് മാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ട് കൂ​ടു​ക​യും ഏ​താ​നും ക​മ്പ​നി​ക​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന അ​പ​ക​ട​കാ​രി​യാ​യ ബി​ല്ലാ​ണി​തെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Electricity Amendment Bill AKA electricity privatisation bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.