ഉപ്പ് കൂടിപ്പോയി... മധുരം ലേശം കുറവാണ്... ഇതെന്താ ഒരു കയ്പ്പ്? ഇനി ഭക്ഷണം നന്നായില്ലെങ്കിൽ നമ്മൾ പറയുന്ന ഈ ഡയലോഗുകെളല്ലാം ഇനി എ.ഐ പറയും. കാരണമെന്താണെന്നല്ലേ. സകല മേഖലകളും കീഴടക്കി മുന്നേറുന്ന നിർമിതബുദ്ധിയിൽ പുതിയ ഒരു പരീക്ഷണം കൂടി നടന്നുകഴിഞ്ഞു. ഇത്തവണ ഭക്ഷണത്തിലാണ് പരീക്ഷണം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് നാവ് കണ്ടെത്തി എന്നതാണ് ശാസ്ത്രജ്ഞർ പുറത്തുവിടുന്ന പുതിയ വിവരം. ഇനി രുചിയുണ്ടോ എന്നുനോക്കാൻ നമ്മുടെ നാവിന്റെ ആവശ്യമില്ല എന്നർഥം. ഭക്ഷണത്തിന്റെ ഗുണനിലവാരവും അത് എത്രത്തോളം സുരക്ഷിതമാണ് എന്നുമെല്ലാം കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശവാദം. ഇനി ഫുട് ടേസ്റ്റർ തസ്തികകളിൽ ഈ ഇലക്ട്രോണിക് നാവുകളായിരിക്കും വാഴുക.
ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് ഇവയുടെ രുചി പരീക്ഷണങ്ങൾ. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാൻ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ചെയ്യുന്നത്. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.