ശതകോടീശ്വരനായ ഇലോൺ മസ്ക് പതിവുപോലെ ഏവരെയും അമ്പരപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. ‘കുറച്ച് മാസങ്ങൾക്കകം ഫോൺ നമ്പർ ഉപയോഗിക്കുന്നത് നിർത്താൻ പോവുകയാണെന്നാണ്’ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഫോൺ നമ്പർ ഒഴിവാക്കി, പകരം ടെക്സ്റ്റ് സന്ദേശമയക്കുന്നതിനും ഓഡിയോ/വീഡിയോ കോളുകൾക്കുമെല്ലാം മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
എക്‌സിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഓഡിയോ/വീഡിയോ കോളിങ് ഫീച്ചറുകൾ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് മസ്‌കിൻ്റെ പോസ്റ്റ്. ഈ സേവന ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ വേണ്ട. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും പി.സികളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം.
എക്‌സിനെ എല്ലാ ഓൺലൈൻ സേവനങ്ങളുമുള്ള ഒരു "എവരിതിങ് ആപ്പായി" മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് മസ്ക്. അതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് ആപ്പിലേക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.