ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ടെസ്ലയുടെ ഇലോൺ മസ്കും തമ്മിൽ ശീതയുദ്ധം നടക്കുകയാണ്. അതും സാറ്റലൈറ്റ് ഇൻറർനെറ്റിനെ ചൊല്ലി. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം. കുറഞ്ഞ ചെലവിൽ അതിവേഗ ഇൻറർനെറ്റ് ലോകമെമ്പാടും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിെൻറ ലക്ഷ്യം.
മസ്കിെൻറ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വർഷങ്ങളായി ഇൗ മേഖലയിൽ പരീക്ഷണങ്ങൾ നടത്തിവരികയാണ്. നിലവിൽ ആയിരത്തിലധികം ഉപഗ്രഹങ്ങൾ സ്പേസ് എക്സ് ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. വൈകാതെ ഉപഗ്രഹങ്ങളുടെ എണ്ണം 12,000 ആക്കാനും ഇലോൺ മസ്കിെൻറ കമ്പനി പദ്ധതിയിടുന്നുണ്ട്.
എന്നാൽ, മസ്കിന് പുറമേ, സാറ്റലൈറ്റ് ഇൻറര്‍നെറ്റ് നല്‍കാന്‍ ആമസോണും ശക്തമായ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രൊജക്ട് കുയിപ്പര്‍ എന്ന പദ്ധതിയിലേക്ക് ആമസോണ്‍ ഇപ്പോൾ തന്നെ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുത്തിട്ടുണ്ട്. 3,236 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള അംഗീകാരവും കമ്പനി നേടിയെടുത്തുകഴിഞ്ഞു. 1000 കോടി ഡോളറാണ് പ്രൊജക്ട് കുയിപ്പറിനായി ആമസോണ്‍ മാറ്റിവെച്ചിരിക്കുന്നത്.
അതേസമയം, സ്റ്റാർലിങ്ക്, സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന സൂചന പോലും മസ്ക് നൽകിയിരുന്നു. ട്വിറ്ററിൽ ഒരാൾ അദ്ദേഹത്തോട് ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് തിരക്കിയപ്പോൾ, 'റെഗുലേറ്ററി അനുമതിക്കായി കാത്തിരിക്കുന്നു' -എന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാൽ, ഇന്ത്യയിലെ മറ്റ് ബ്രോഡ്ബാൻഡ് കമ്പനികൾ അതിനെതിരെ രംഗത്തുവരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.