ടെക്സസ്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോണ്‍ മസ്കിെൻറ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല അമേരിക്കയിൽ വൈദ്യുതി വില്‍പ്പനയിലേക്കും കടക്കാനൊരുങ്ങുന്നു. ടെക്‌സസിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നേരിട്ട് വില്‍ക്കാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് കമ്പനി, പബ്ലിക് യൂട്ടിലിറ്റി കമ്മീഷന് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. മസ്കിെൻറ ടെസ്‌ല എനര്‍ജി വെഞ്ച്വേഴ്‌സ് എന്ന വിഭാഗമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ടെക്സസിലെ ആംഗിൾട്ടണിൽ 100 മെഗാവാട്ടിെൻറ വലിയൊരു ഉൗർജ്ജ സംഭരണ പദ്ധതി നടപ്പിലാക്കിവരികയാണ് ടെസ്‌ല. അത് മുന്നിൽ കണ്ടുകൊണ്ടാണ് ഇലോൺ മസ്കും സംഘവും വൈദ്യുതി വിതരണത്തിനുള്ള അനുമതി തേടുന്നത്. അതേസമയം, സമാനമായ പദ്ധതികൾ ആസ്‌ട്രേലിയയിലും ബ്രിട്ടനിലും നടപ്പിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.