'ഇൻസ്റ്റഗ്രാം കൗമാരക്കാർക്ക്​ ദോഷകരമെന്ന്​​​ ഫേസ്​ബുക്കിനറിയാം'; വിചിത്ര ന്യായീകരണവുമായി ഇൻസ്റ്റ തലവൻ, വിവാദം

കൗമാരക്കാർക്കിടയിലും യുവതീ യുവാക്കൾക്കിടയിലും ഏറ്റവും പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പാണ്​ ഫേസ്​ബുക്കിന്​ കീഴിലുള്ള ഇൻസ്റ്റഗ്രാം. എന്നാൽ, ഇൻസ്റ്റഗ്രാമിനെതിരെ ഫേസ്​ബുക്കിലെ ചില ഗവേഷകർ തന്നെ ഗുരുതരമായ കണ്ടെത്തലുകളുമായി​ രംഗത്തെത്തിയത്​ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. കൗമാരക്കാരെ, പ്രത്യേകിച്ച്​ പെൺകുട്ടികളെ ഇൻസ്റ്റഗ്രാം ഏറെ ദോഷകരമായി ബാധിക്കുന്നുവെന്നാണ്​ അവരുടെ പഠനം.

കൗമാരക്കാരിൽ ആത്മഹത്യ പ്രവണതയും വിഷാദ രോഗവും ആശങ്കയുമുണ്ടാക്കാൻ ഫേസ്​ബുക്കി​െൻറ ഫോ​േട്ടാ ഷെയറിങ്​ ആപ്പ്​ കാരണമാകുന്നതായും എന്നാൽ, മാനസികാരോഗ്യത്തെ ബാധിക്കുന്ന ഗവേഷകരുടെ ഗുരുതരമായ കണ്ടെത്തലുകളെ അവഗണിച്ച്​ മുന്നോട്ടുപോകാനാണ്​ ഫേസ്​ബുക്ക്​ തീരുമാനിച്ചതെന്നും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ടിൽ പറയുന്നു.

വിചിത്ര മറുപടിയുമായി ഇൻസ്റ്റ തലവൻ

സംഭവത്തിൽ ഇൻസ്റ്റഗ്രാം തലവൻ പ്രതികരണവുമായി എത്തിയിരുന്നു. ഒരു പോഡ്​കാസ്റ്റിലായിരുന്നു ആദം മൊസേറി ആപ്പിനെ ന്യായീകരിച്ചുകൊണ്ട്​ രംഗത്തെത്തിയത്​. കാറപകടങ്ങൾ കാരണം അതിലേറെ ആളുകൾ മരിക്കുന്നുണ്ട്​...പക്ഷെ നശിപ്പിക്കുന്നതിനേക്കാൾ ഏറെ മൂല്യം ലോകത്ത്​ കാറുകൾ സൃഷ്​ടിക്കുന്നുണ്ട്​.. സോഷ്യൽ മീഡിയയും സമാനമാണെന്ന്​ ഞാൻ കരുതുന്നു.. -അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗവേഷണം നടത്തി തെളിയിച്ച സോഷ്യൽ മീഡിയ ആസക്​തിയെയും അതി​െൻറ പരിണിത ഫലങ്ങളെയും മയക്കുമരുന്നിനോടും സിഗററ്റിനോടും താരതമ്യം ചെയ്യുന്നത്​ പാടെ തള്ളിക്കളഞ്ഞ ആദം മൊസേറി, പകരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ വാഹന വ്യവസായവുമായി താരതമ്യപ്പെടുത്തുകയാണ്​ ചെയ്​തത്​. സ്വാഭാവികമായും, കമ്പനിയുടെ പല വിമർശകരും കാറുമായുള്ള താരതമ്യത്തിനെതിരെ ശക്​തമായി രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ നിന്ന്​ വ്യത്യസ്തമായി വാഹന വ്യവസായം വളരെയധികം നിയന്ത്രിതമാണെന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Facebook knows Instagram harms teens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.