(Picture: Reuters)

വാൾ സ്​ട്രീറ്റ്​ ജേണൽ പറയുന്നത്​ പച്ചക്കള്ളമെന്ന്​ ​ഫേസ്​ബുക്ക്; 'ഇൻസ്റ്റഗ്രാം വിഷയത്തിൽ തെറ്റായി ​ചിത്രീകരിക്കുന്നു..'

കൗമാരക്കാരിലെ വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും ഇൻസ്റ്റഗ്രാം കാരണമാകുന്നതായുള്ള ഫേസ്ബുക്കി​െൻറ പഠനത്തെ കുറിച്ച്​ കഴിഞ്ഞ ദിവസമായിരുന്നു വാൾസ്ട്രീറ്റ് ജേണലി​െൻറ റിപ്പോർട്ട് പുറത്തുവന്നത്​. കൗമാരക്കാരിൽ നടത്തിയ പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ, പക്ഷെ ഫേസ്​ബുക്ക്​ അവഗണിക്കുകയായിരുന്നു. 32 ശതമാനം പെൺകുട്ടികളും തങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് അപകർഷതയുള്ളവരാണ്. ഇൻസ്റ്റഗ്രാം ഉപയോഗം അത് കൂടുതൽ വഷളാക്കുകയും വിഷാദരോഗത്തിലേക്ക് തള്ളിവിടുകയും ചെയ്തു. 13 ശതമാനം ബ്രിട്ടീഷ് ഉപയോക്താക്കളും ഒമ്പത്​ ശതമാനം അമേരിക്കൻ ഉപയോക്താക്കളും ആത്മഹത്യാപ്രവണത കാണിക്കുന്നുവെന്നും ഫേസ്​ബുക്കി​െൻറ പഠനത്തിൽ പറയുന്നുണ്ടെന്ന് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്​ ഫേസ്​ബുക്ക്​. തങ്ങൾക്കെതിരായ ഗുരുതര ആരോപണങ്ങളടങ്ങിയ വാൾസ്ട്രീറ്റ് ജേണലി​െൻറ ലേഖനങ്ങളിലുള്ളതെല്ലാം​​ 'ശുദ്ധനുണ'യാണെന്ന്​ ഫേസ്​ബുക്ക്​ പറഞ്ഞു. പ്ലാറ്റ്ഫോമുകളിലുടനീളമുള്ള നിരവധി പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരായിട്ടും അതിനെതിരെ തങ്ങൾ ഒന്നും ചെയ്​തിട്ടില്ലെന്ന റിപ്പോർട്ടാണ്​ ഫേസ്​ബുക്ക്​ തള്ളിക്കളഞ്ഞത്​. തങ്ങൾ ചെയ്യുന്ന കാര്യങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണെന്നും ഫേസ്ബുക്കിന്റെ ഗ്ലോബൽ അഫയേഴ്​സ്​ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് വ്യക്തമാക്കി.

അതേസമയം, ഒരു കമ്പനി എന്ന നിലയിൽ ഞങ്ങൾ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളായ ''ഉള്ളടക്ക മോഡറേഷനും വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെ പ്രചാരവും, അൽഗോരിതം ഡിസ്​ട്രിബ്യൂഷനും കൗമാരക്കാരുടെ ക്ഷേമം'' എന്നിവയെ കുറിച്ചുള്ള പൂർണ്ണമായ ചിത്രം വാൾ സ്​ട്രീറ്റ്​ ജേണൽ ലേഖനങ്ങളിൽ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേസമയം, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഇന്‍സ്റ്റഗ്രാം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമായാണ് പഠനം നടത്തിയതെന്നും സോഷ്യല്‍ മീഡിയ പലരെയും പലതരത്തിലാണ് സ്വാധീനിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ ചിലര്‍ക്ക് ചില ദിവസം നല്ലതായിരിക്കും. ചിലപ്പോൾ മോശവും. ആളുകള്‍ എങ്ങനെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്, ഉപയോഗിക്കുന്ന സമയത്തെ മാനസികാവസ്ഥ എന്താണ് എന്നിവയെല്ലാമാണ്​ പ്രധാന കാര്യമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Facebook slams Wall Street Journal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.