ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾ റദ്ദാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 21.8 ലക്ഷം സിം കാർഡുകൾ ഇങ്ങനെ എടുത്തിട്ടുണ്ടെന്നാണ് നിർമിത ബുദ്ധി (എ.ഐ) വഴി നടത്തിയ പരിശോധനയിൽ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. കൂടുതൽ പരിശോധന നടത്താൻ ടെലികോം കമ്പനികൾക്ക് മന്ത്രാലയം നിർദേശം നല്കി.
ബി.എസ്.എൻ.എല്‍, ഭാരതി എയര്‍ടെല്‍, എം.ടി.എൻ.എല്‍, റിലയന്‍സ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ പട്ടിക നൽകാനും രേഖകൾ അടിയന്തരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.
എ.ഐ ഉപയോഗിച്ച് 114 കോടി കണക്ഷൻ പരിശോധിച്ചപ്പോൾ ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഒമ്പതു സിം കാര്‍ഡുകള്‍ എന്ന പരിധി മറികടന്നും പല കമ്പനികളും കണക്ഷൻ നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എടുത്ത സിംകാർഡുകൾ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് മന്ത്രാലയം സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.