Image: H2S Media

ഫോൺ വെള്ളത്തിലും ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു; സാംസങ്ങിന് 75 കോടി പിഴ

ആഗോള ടെക്നോളജി ബ്രാൻഡായ സാംസങ്ങിന് 75 കോടി രൂപയോളം പിഴയീടാക്കി ആസ്ട്രേലിയ. വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിനാണ് സാംസങ് ഇലക്‌ട്രോണിക്‌സിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒമ്പതോളം പരസ്യങ്ങളിലായി സാംസങ് അവരുടെ ചില സ്‌മാർട്ട്‌ഫോണുകൾക്ക് വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവുള്ളതായി അവകാശപ്പെട്ടിരുന്നു. അത് സത്യമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ഓസ്‌ട്രേലിയയുടെ കോമ്പറ്റീഷൻ റെഗുലേറ്റർ തെളിയിച്ചത്.

അതേസമയം, ഫോൺ വാങ്ങുന്നവരെ തെറ്റിദ്ധരിപ്പിച്ചതായി സാംസങ് ഓസ്‌ട്രേലിയയും സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ പുതിയതും, നിലവിലുള്ളതുമായ മോഡലുകളിൽ ഇത്തരം പ്രശ്നങ്ങളില്ലെന്ന് സാംസങ് ഓസ്‌ട്രേലിയ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. 2016 മാർച്ചിനും 2018 ഒക്‌ടോബറിനും ഇടയിൽ കമ്പനി പുറത്തുവിട്ട പരസ്യങ്ങളിൽ ഫോണുകൾ പൂളുകളിലും കടൽ വെള്ളത്തിലും ഉപയോഗിക്കാമെന്ന് അവകാശപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നടപടി.

എന്തായാലും സംഭവത്തിൽ രാജ്യത്തെ സാംസങ്ങിന്റെ ലോകൽ യൂണിറ്റിനോട് 9.65 മില്യൺ ഡോളർ (75 കോടിയിലധികം രൂപ) പിഴ അടയ്‌ക്കാൻ കോടതി ഉത്തരവിട്ടതായി കോമ്പറ്റീഷൻ റെഗുലേറ്റർ വ്യാഴാഴ്ച അറിയിച്ചു. 2019 ജൂലൈയിലാണ് റെഗുലേറ്റർ ആദ്യം കമ്പനിക്കെതിരെ കേസെടുത്തത്.

Tags:    
News Summary - false claims about water-resistance in mobiles Samsung Australia fined ₹75 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT