ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങൾക്കുള്ള പ്രതികരണങ്ങളറിയിക്കാൻ യൂസർമാരെ അനുവദിക്കുന്ന 'മെസ്സേജ് റിയാക്ഷൻ' ഫീച്ചറു'മായി വാട്സ്ആപ്പ് വരാൻ പോകുന്നതായുള്ള വാർത്തകൾ ആവേശത്തോടെയാണ് യൂസർമാർ സ്വീകരിച്ചത്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABetaInfo)പരീക്ഷണ ഘട്ടത്തിലുള്ള പുതിയ ഫീച്ചറിെൻറ സൂചനാ സ്ക്രീൻഷോട്ടും കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്ക് മെസ്സഞ്ചറിലും നേരത്തേ തന്നെ ഉണ്ടായിരുന്ന ഫീച്ചറായ മെസ്സേജ് റിയാക്ഷൻ വാട്സ്ആപ്പിലേക്കെത്തുേമ്പാൾ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ഉപയോക്താക്കൾക്ക് കൗതുകമുണ്ടായിരുന്നു. എന്നാൽ, വാട്സ്ആപ്പിെൻറ െഎ.ഒ.എസ് വകഭേദത്തിൽ പുതിയ ഫീച്ചർ പരീക്ഷിച്ച വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ, അതിെൻറ സ്ക്രീൻഷോട്ടും ഒപ്പം എങ്ങനെയാണ് മെസ്സേജ് റിയാക്ഷൻ പ്രവർത്തിക്കുന്നത് എന്ന ചെറിയ വിശദീകരണവും ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
ഒന്നിലധികം ഇമോജികൾ ഉപയോഗിച്ച് വാട്സ്ആപ്പിലെ ഒരു സന്ദേശത്തിന് പ്രതികരിക്കാൻ കഴിയുമെന്നാണ് പരീക്ഷണ ഘട്ടത്തിൽ പങ്കുവെക്കപ്പെട്ട സ്ക്രീൻഷോട്ട് നൽകുന്ന സൂചന. ചിത്രത്തിലുള്ള സന്ദേശത്തിന് ഏഴ് ഇമോജി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമുള്ളത് പോലെ വാട്ട്‌സ്ആപ്പ് ഒരു സന്ദേശങ്ങൾക്ക് ഒരൊറ്റ വ്യക്തിയിൽ നിന്നുള്ള പ്രതികരണങ്ങളുടെ എണ്ണം ഒന്നിലേക്ക് പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.
അതുപോലെ സന്ദേശങ്ങൾക്ക് നിങ്ങൾ നൽകുന്ന ഇമോജി റിയാക്ഷനുകൾ ചാറ്റിലുള്ള എല്ലാവർക്കും കാണാൻ സാധിക്കും എന്നുള്ളതും എടുത്തുപറയേണ്ടതാണ്. ആരാണ് പ്രതികരിച്ചതെന്നും പ്രതികരിക്കാൻ ഉപയോഗിച്ച ഇമോജിയും മറച്ചുപിടിക്കാൻ സാധ്യമല്ല. ഇൻസ്റ്റയിലും മെസ്സഞ്ചറിലുമുള്ളത് പോലെ സന്ദേശങ്ങൾ അമർത്തിപ്പിടിച്ചാൽ ഇമോജികൾ ഉയർന്നുവരുന്ന രീതി തന്നെയാകും വാട്സ്ആപ്പും പിന്തുടാൻ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.