ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ മികച്ച ഓഫറുകളുമായി എത്തുന്ന സ്‌മാർട്ട്‌ഫോണുകളുടെ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട്. ഗൂഗിൾ പിക്സൽ 6എ, നത്തിങ് ഫോൺ 1, റിയൽമി 9 പ്രോ, ഒപ്പോ റെനോ 8 5ജി എന്നീ ഫോണുകളുടെ ഓഫർ വിലകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
43,999 രൂപ വിലയുള്ള ഗൂഗിൾ പിക്സൽ 6എ 27,699 രൂപയ്ക്ക് സ്വന്തമാക്കാം. 20000 രൂപയോളം കിഴിവാണ് പിക്സലിന്റെ ഏറ്റവും പുതിയ മോഡലിന് ലഭിക്കുന്നത്. 28,999 രൂപ മുതലാണ് നത്തിങ് ഫോൺ 1-ന്റെ വില ആരംഭിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778+ 5G ചിപ്സെറ്റ് കരുത്തേകുന്ന ഫോൺ നിലവിൽ 33,999 രൂപയ്ക്കാണ് വിൽക്കുന്നത്. ബാങ്ക് ഓഫറുകളും മറ്റ് ഡിസ്കൗണ്ടുകളുമടക്കമാണ് ഈ ഓഫർ. ഐസിഐസിഐ ബാങ്കുമായും ആക്‌സിസ് ബാങ്കുമായും സഹകരിച്ച് 10% തൽക്ഷണ കിഴിവാണ് ഫ്ലിപ്കാർട്ട് സെയിൽ ദിവസങ്ങളിൽ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഇരു ഫോണുകള്‍ക്കൊപ്പവും ചാര്‍ജര്‍ ലഭിക്കില്ല.
റിയൽമി 9 പ്രോ 14,999 രൂപ മുതൽ ലഭ്യമാകും. വിൽപ്പന സമയത്ത് റിയൽമി 9 4ജി 12,999 രൂപയ്ക്ക് വാങ്ങാം. ഫോണിന്റെ 5G വകഭേദത്തിന്റെ റീട്ടെയിൽ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമി ജിടി 2 പ്രോ, 26,999 രൂപയ്ക്കാണ് വിൽക്കുക. ഒപ്പോ റെനോ 8 5G വാങ്ങുന്നവർക്ക് 22,000 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവുകളുമുണ്ടാകും.
ബിഗ് ബില്യൺ ദിവസ വിൽപ്പനയിൽ ഇലക്ട്രോണിക്‌സിനും മറ്റ് ഉപകരണങ്ങൾക്കും 80% വരെ കിഴിവ് ലഭിക്കും. ഹെഡ്‌ഫോണുകൾ, സ്‌മാർട്ട്‌ഫോണുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയവയുടെ ഡീലുകൾ ഇതിൽ ഉൾപ്പെടും. ടിവിയും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും 80% വരെ കിഴിവിൽ ലഭിക്കും. എയർ കണ്ടീഷണറുകൾക്ക് (എ.സി) 50% ആണ് കിഴിവ്. അതേസമയം എന്നുമുതലാണ് സെയിൽ ആരംഭിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.