പുത്തൻ ഫിറ്റ്നസ് സ്മാർട്ട് വാച്ചുമായി ഫോക്സിൻ വിപണിയിൽ

കൊച്ചി: നൂതന സാങ്കേതിക വിദ്യകളുമായി ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ച് വിപണിയിൽ. ഫോക്സ്‌ഫിറ്റ് അമൈസ്‌ എസ്​1, ഫോക്സ്‌ഫിറ്റ് പൾസ് ആർ1 എന്നിങ്ങനെ രണ്ടു വൈവിധ്യമാർന്ന സ്മാർട്ട് വാച്ചുകളാണ് ഫോക്സിൻ പുതിയതായി വിപണിയിൽ അവതരിപ്പിക്കുന്നത്.

ഉപഭോക്താക്കളുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള കൃത്യമായ ധാരണ നൽകി ശാരീരികക്ഷമത നിലനിർത്താൻ സഹായിക്കുന്ന രീതിയിലാണ് സ്മാർട്ട് വാച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. വിശാലമായ വ്യൂ ആംഗിൾ, ഫുൾ ടച്ച് സ്‌ക്രീൻ, മികച്ച ഡിസ്‌പ്ലേ നിലവാരം എന്നിവ ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ചിന്‍റെ സവിശേഷതകളാണ്.

നിരീക്ഷണ ട്രാക്കറുകൾ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ്, ഉറക്ക രീതി എന്നിവ നിരീക്ഷിച് ശാരീരികക്ഷമത കൃത്യമായി മനസ്സിലാക്കുവാനും ആരോഗ്യത്തെ കൂടുതൽ സംക്ഷിപ്തമായും കൃത്യമായും നിയന്ത്രിക്കുവാനും സഹായിക്കുന്ന തരത്തിൽ ഒരു പുത്തൻ അനുഭവവുമായാണ് ഫോക്സിൻ രംഗത്തെത്തുന്നത്. യഥാക്രമം 3999 രൂപയും 4999 രൂപയുമാണ്​ വില.

Tags:    
News Summary - foxin introduced new fitness smart watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT