സ്മാർട്ട്ഫോൺ ഉടമയറിയാതെ പലതും ചെയ്യും; കോടിക്കണക്കിന് ഡൗൺലോഡുള്ള 36 ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

ആൻ​ഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വലിയ അപകടമായേക്കാവുന്ന 30-ലധികം ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് നിരോധിച്ച് ഗൂഗിൾ. സ്മാർട്ട്ഫോൺ ഉടമ അറിയാതെ സ്വന്തമായി പല കാര്യങ്ങളും ഫോണിൽ ചെയ്യാൻ കഴിവുള്ള അത്തരം ആപ്പുകളെ ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മകാഫീ (MacAfee) ആണ് കണ്ടെത്തിയത്. അവരുടെ റിപ്പോർട്ട് പ്രകാരമാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ  നിന്ന് ആപ്പുകൾ നീക്കം ചെയ്തത്.

തങ്ങളുടെ ടീം ‘ഗോൾഡ്സൺ’ എന്ന പേരിലുള്ള ഒരു സോഫ്റ്റ്‌വെയർ ലൈബ്രറി കണ്ടെത്തിയതായി മാകഫീയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തി. അതിന് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റും, ഫോണിലെ GPS ലൊക്കേഷനുകളും Wi-Fi, Bluetooth ഉപകരണ വിവരങ്ങളുടെ ഹിസ്റ്ററിയും ശേഖരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതുകൂടാതെ, ഉപയോക്താവിന്റെ സമ്മതമില്ലാതെ ബാക്ഗ്രൗണ്ടിലുള്ള പരസ്യങ്ങളിൽ ക്ലിക്കുചെയ്ത് ‘പരസ്യ തട്ടിപ്പ്’ നടത്താനും ആ ലൈബ്രറിക്ക് കഴിയുമത്രേ.

ഈ തേർഡ് പാർട്ടി മലീഷ്യസ് സോഫ്റ്റ്‌വെയർ ലൈബ്രറി ഉൾകൊള്ളുന്ന 60-ലധികം ആപ്പുകൾ കമ്പനി കണ്ടെത്തിയിട്ടുണ്ടെന്നും അവയ്ക്ക് വൺ സ്റ്റോറിലും ഗൂഗിൾ പ്ലേ ആപ്പിലുമായി 100 ദശലക്ഷം ഡൗൺലോഡുകളുണ്ടെന്നും മകാഫീ മുന്നറിയിപ്പ് നൽകുന്നു. അതിന് പിന്നാലെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ദോഷകരമായ ചില ആപ്പുകൾ നിരോധിച്ചത്. 60 ആപ്പുകളിൽ 36 ആപ്പുകളെ കമ്പനി വിലക്കുകയും ബാക്കിയുള്ളവ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

InfinitySolitaire, Snake Ball Lover, Swipe Brick Breaker 2, UBhind: Mobile Tracker Manager, Bounce Brick Breaker, Infinite Slice, Compass 9: Smart Compass, എന്നിവയടക്കമുള്ള 36 ആപ്പുകളാണ് നീക്കം ചെയ്‌തത്. Money Manager Expense & Budget, GOM Player, Korea Subway Info: Metroid, Money Manager തുടങ്ങിയ ആപ്പുകളുടെ ഡെവലപ്പർമാർ അവ അപ്‌ഡേറ്റ് ചെയ്‌തു. ആപ്പുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇവിടെ പരിശോധിക്കാം.

Tags:    
News Summary - Google bans 36 malicious Android apps from Play Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT