റോഡുകൾ വരച്ചുചേർക്കാം, മാറ്റം വരുത്താം; ഗൂഗ്​ൾ മാപ്​സിലേക്ക്​ കൂടുതൽ കിടിലൻ ഫീച്ചറുകൾ

ലോകത്ത്​ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നാവിഗേഷൻ ആപ്പായ ഗൂഗ്​ൾ മാപ്​സിൽ കൂടുതൽ ഫീച്ചറുകൾ കൂടിയെത്തുന്നു. വൈകാതെ യൂസർമാർക്ക്​ മാപ്പിൽ ഇതുവരെയില്ലാത്ത പല ഭേദഗതികൾ വരുത്താനും വരച്ചുചേർക്കാനും സാധിച്ചേക്കും. ​ഗൂഗ്​ൾ പുറത്തുവിട്ട പുതിയ ബ്ലോഗ്​പോസ്റ്റിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. കമ്പനി ആപ്പിൽ പുതിയ സവിശേഷത ചേർക്കാൻ പോവുകയാണ്​, അതിലൂടെ ഉപയോക്താക്കൾക്ക് മാപ്പിൽ ഇല്ലാത്ത റോഡുകൾ‌ വരച്ചു ചേർ‌ക്കാനും അവരുടെ വിവേചനാധികാരത്തിനനുസരിച്ച് അല്ലെങ്കിൽ‌ മറ്റ് ഉപയോക്താക്കൾ‌ക്ക് വേണ്ടി റോഡു പുനഃക്രമീകരിക്കാനും കഴിയും.

ഗൂഗിൾ പുതിയ ഫീച്ചറിനെ "ഡ്രോയിങ്​" എന്നാണ്​ വിളിക്കുന്നതെങ്കിലും മൈക്രോസോഫ്റ്റിന്‍റെ വിൻഡോസിലുള്ള 'പെയിന്‍റ്' എന്ന ആപ്പിലെ​ 'ലൈൻ ടൂൾ' ഉപയോഗിക്കുന്നതിന് സമാനമാണിത്​. തെറ്റായ സ്ഥലപ്പേരുകൾ പുനർ‌നാമകരണം ചെയ്യാനും ഇല്ലാതാക്കാനുംകൂടി അത്​ സഹായിക്കുന്നു. വരും മാസങ്ങളിൽ 80 ലധികം രാജ്യങ്ങളിൽ ഈ ഫീചർ ലഭ്യമാക്കും.

ലൈനുകൾ വരച്ചുകൊണ്ട്​ മാപ്പിൽ ഇല്ലാത്ത റോഡുകൾ ചേർക്കുക, വേഗത്തിൽ റോഡുകളുടെ പേര്​ മാറ്റുക, റോഡിന്‍റെ ദിശ മാറ്റുക, തെറ്റായി നൽകിയ റോഡുകൾ പുനഃക്രമീകരിക്കാനും ഡിലീറ്റ്​ ചെയ്യാനും കഴിയുക, -തുടങ്ങിയ സവിശേഷതകളാണ്​ ഗൂഗ്​ൾ മാപ്​സിലേക്ക്​ വരും ദിവസങ്ങളിൽ ചേർക്കാൻ പോകുന്നത്​.

പഴയതുപോല യൂസർമാർ അവർ വരുത്തിയ മാറ്റങ്ങൾ ഗൂഗ്​ളിന്​ അയച്ചുനൽകി കാത്തിരിക്കേണ്ടതായി വന്നേക്കും. ഗൂഗ്​ൾ അധികൃതർ അവ കൃത്യമായി പരിശോധിച്ച്​ ശരിയായ വിവരങ്ങളാണെന്ന്​ ഉറപ്പാക്കിയതിന്​ ശേഷമേ മാപ്പിൽ മാറ്റം വരുത്തുകയുള്ളൂ. നിർദ്ദേശം അവലോകനം ചെയ്യാനും തിരുത്തൽ മാപ്പിൽ പ്രതിഫലിപ്പിക്കാനും ഏഴ് ദിവസമെടുക്കും. അതേസമയം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ തെറ്റായ റോഡുകൾ വരച്ചുചേർത്താൽ ഗൂഗ്​ൾ യൂസർമാർക്ക്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്യും.

Tags:    
News Summary - Google Maps update will let you draw missing roads rename them and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT