ഗൂഗ്​ൾ ഫോട്ടോസ് സൗജന്യ സേവനം നിർത്തുന്നു; ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ നീക്കം ചെയ്യപ്പെടും

ആൻഡ്രോയ്​ഡ്​ ഫോണുകൾ ഉപയോഗിക്കുന്നവർക്ക്​ ഗൂഗ്​ൾ ഫോ​േട്ടാസിനെ കുറിച്ച്​ അറിയാതിരിക്കാൻ വഴിയില്ല. നമ്മൾ കാമറയിൽ പകർത്തുന്നതും അല്ലാത്തതുമായ ചിത്രങ്ങൾ പരിധിയില്ലാതെ എന്നന്നേക്കുമായി​ സേവ്​ ചെയ്​ത്​ വെക്കാൻ കഴിയുന്ന ആപ്പായിരുന്നു ഇതുവരെ ഗൂഗ്​ൾ ഫോ​േട്ടാസ്​. ചിത്രത്തി​െൻറ ഒറിജിനൽ ക്വാളിറ്റിയിൽ 15 ജിബി വരെ മാത്രമായിരുന്നു ബാക്ക്​അപ്പ്​​ ചെയ്യാൻ സൗകര്യം. അൽപ്പം ക്വാളിറ്റി കുറഞ്ഞ രീതിയിൽ എത്രവേണമെങ്കിലും ചിത്രങ്ങൾ ക്ലൗഡിൽ സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നതിനാൽ ഗൂഗ്​ൾ ഫോ​േട്ടാസിനുള്ള ജനപ്രീതി കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.

എന്നാൽ, ഇൗ സേവനം ​ അടുത്ത വർഷം മുതൽ അവസാനിപ്പിക്കാൻ പോവുകയാ​ണെന്ന്​ ഗൂഗ്​ൾ തന്നെയാണ്​ അറിയിച്ചിരിക്കുന്നത്​. അതായത്​, 2021 ജൂൺ 1 മുതൽ പുതിയ ചിത്രങ്ങളും വിഡിയോകളും ഗൂഗ്​ൾ ഫോ​േട്ടാസിൽ അപ്​ലോഡ്​ ചെയ്യുന്നതിനുള്ള പരിധി 15 ജിബി മാത്രമായി ചുരുങ്ങും. എല്ലാ ഗൂഗ്​ൾ അക്കൗണ്ടുകൾക്കും ഇത്​ സമാനമായിരിക്കും. അതേസമയം, ഒാരോരുത്തരും വർഷങ്ങളായി ഫോ​േട്ടാസ്​ ആപ്പിൽ സേവ്​ ചെയ്​തുവെച്ച ചിത്രങ്ങളെ പുതിയ നിയമങ്ങൾ ബാധിക്കില്ല.

ഗൂഗിൾ ഫോട്ടോസിൽ ഓരോ ആഴ്ചയും 28 ബില്ല്യൺ പുതിയ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നും 4 ട്രില്യൺ ഫോട്ടോകൾ ഇതുവരെ സംഭരിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂടുതൽ സ്​റ്റോറേജ്​ സ്പേസിനുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യമായതിനാലാണ്​ പുതിയ മാറ്റത്തിന്​ മുതിരുന്നതെന്നും കമ്പനി അവരുടെ ബ്ലോഗ്​പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ നീക്കത്തിൽ നിങ്ങൾക്ക്​ ആശ്ചര്യം തോന്നിയേക്കാം.. എന്നാൽ, ഉപയോക്​താക്കൾക്ക്​ എളുപ്പമാക്കാൻ എല്ലാം മൂൻകൂട്ടി അറിയിക്കുകയാണെന്നും ഗൂഗ്​ൾ കൂട്ടിച്ചേർത്തു.

കൂടുതൽ ചിത്രങ്ങൾ സംഭരിക്കണോ...?? പണം തരണമെന്ന്​ ഗൂഗ്​ൾ

പരിധിയില്ലാതെ ചിത്രങ്ങൾ സംഭരിച്ചുവെക്കാൻ ഇനി പണം നൽകേണ്ടി വരുമെന്നാണ്​ ഗൂഗ്​ൾ മുന്നറിയിപ്പ്​ നൽകുന്നത്​. ഗൂഗ്​ൾ വൺ സബ്​സ്​ക്രൈബ്​ ചെയ്​ത്​ പ്രതിമാസം 130 രൂപ മുതൽ അടച്ചാൽ 100 ജിബി അധികം സ്​റ്റോറേജ്​ ലഭിക്കും. ഒരു വർഷത്തേക്ക്​ സബ്​സ്​ക്രൈബ്​ ചെയ്യാൻ 1300 രൂപയും നൽകണം. 200 ജിബി അധികം വേണമെങ്കിൽ 210 രൂപയാണ്​ ചാർജ്​, അത്​ ഒരു വർഷത്തേക്കാണെങ്കിൽ 2100 രൂപയാവും. രണ്ട്​ ടെറാ ബൈറ്റ്​ (ടിബി) സംഭരണശേഷി വേണ്ടവർക്ക്​ മാസം 650 രൂപയാണ്​ ഫീസ്​. ഒരു വർഷത്തേക്ക്​ 6500 രൂപയും നൽകണം.

'പിക്​സൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക്​ നോ പ്രോബ്ലം'

അതെ, ഗൂഗ്​ൾ അവരുടെ പിക്​സൽ സ്​മാർട്ട്​ഫോൺ ഉപയോക്​താക്കൾക്ക് മാത്രമായി​ പുതിയ നിയമത്തിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​. ആളുകളെ പിക്​സൽ ഫോണുകളിലേക്ക്​ അടുപ്പിക്കാൻ പുതിയ കാരണം കൂടി അമേരിക്കൻ ടെക് ഭീമൻ കണ്ടെത്തിയിരിക്കുന്നു.

ആക്​ടീവല്ലെങ്കിൽ ജിമെയിൽ അപ്രത്യക്ഷം

ആരെങ്കിലും ജിമെയിൽ ​​െഎഡിയുണ്ടാക്കി​ രണ്ട്​ വർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ അത്​ എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്നും ഗൂഗ്​ളി​െൻറ മുന്നറിയിപ്പുണ്ട്​. അടുത്ത വർഷം ജൂൺ ഒന്ന്​ മുതലാണ്​ ജിമെയിലിന്‍റേത് ഉൾപ്പടെ പോളിസികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നത്​. നിശ്ചിത സമയപരിധിക്കിടെ അക്കൗണ്ട് സന്ദർശിക്കാത്തവരുടെ പ്രൊഫൈലുകളും ഒഴിവാക്കപ്പെടും.

ഡോക്സ് ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിങുകൾ, ഫോമുകൾ തുടങ്ങിയ ഫയലുകളായിരിക്കും ജിമെയിലിന്​ പുറമേ ഗൂഗ്​ൾ നീക്കം ചെയ്യുക. എല്ലാവർക്കും മുന്നറിയിപ്പായി ഒരു നോട്ടിഫിക്കേഷൻ നൽകിയതിന്​ ശേഷമായിരിക്കും ഡിലീറ്റ്​ ചെയ്യുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT