'ദേ ഇങ്ങനെയാണ്​ ഗൂഗ്​ൾ പിക്​സൽ 6 പ്രോ'..; ഹാൻഡ്​സ്​-ഓൺ വിഡിയോ ലീക്കായി

ഗൂഗ്​ൾ പിക്​സൽ 6 സീരീസ്​ പ്രഖ്യാപിച്ചതോടെ ആൻഡ്രോയ്​ഡ്​ ക്യാമ്പ്​ ആവേശത്തിലാണ്​. ഐഫോൺ 13 സീരീസ്​ ലോഞ്ചിന്​ ശേഷം ടെക്​ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നതും പുതിയ​ ഗൂഗ്​ൾ ഫ്ലാഗ്​ഷിപ്പിന്​ വേണ്ടിയാണ്​. ഡിസൈനിൽ കൊണ്ടുവരുന്ന വലിയ മാറ്റവും ഫോണിന്​​ കരുത്തേകാനായി ഗൂഗ്​ൾ സ്വന്തമായി നിർമിച്ച ടെൻസെൻറ്​ ചിപ്​സെറ്റുമൊക്കെയാണ്​ പിക്​സൽ 6ന്​ വേണ്ടിയുള്ള ആളുകളുടെ കാത്തിരിപ്പിന്​ കാരണം. പിക്​സൽ 6 ഉം 6 പ്രോയും ഒക്​ടോബറിൽ വിപണിയിലെത്തിക്കാനാണ്​ ഗൂഗ്​ൾ പദ്ധതിയിട്ടിരിക്കുന്നത്​.


അതിനിടെ പിക്​സൽ 6 പ്രോയുടെ ഹാൻഡ്​സ്​ ഒാൺ വിഡിയോ ട്വിറ്ററിൽ ലീക്കായിരിക്കുകയാണ്​. എട്ട്​ സെക്കൻറുകൾ മാത്രമുള്ള വിഡിയോ ഫോണി​െൻറ 360 ഡിഗ്രി കാഴ്​ച്ച സമ്മാനിക്കും​. എം. ബ്രാൻഡൺ ലീ എന്നയാളാണ്​ വിഡിയോ പങ്കുവെച്ചത്​. കറുത്ത നിറത്തിലുള്ള ഫോൺ പൂർണ്ണമായും പിക്​സൽ 6 സീരീസ്​ ഡിസൈനിലാണുള്ളതെങ്കിലും ഗൂഗ്​ൾ ലോഗോയിൽ ചില മാറ്റങ്ങൾ ദൃശ്യമാകും. അത്​ പ്രൊഡക്ഷൻ ടെസ്റ്റ്​ യൂണിറ്റ്​ ആയതിനാലായിരിക്കുമെന്ന്​ ലീ സൂചന നൽകുന്നുണ്ട്​. അതുകൊണ്ട്​ തന്നെ പിക്​സൽ 6 പ്രോ ഒൗദ്യോഗികമായി പുറത്തുവരു​േമ്പാൾ ചെറിയ തോതിൽ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ലീ മുന്നറിയിപ്പ്​ നൽകി.

പിക്​സൽ 6 പ്രോയുടെ ഡിസ്​പ്ലേ എഡ്​ജുകൾ വളഞ്ഞിരിക്കുന്നുതായും വിഡിയോയിൽ കാണാം.​ ഫ്ലാഗ്​ഷിപ്പുകളിൽ ഫ്ലാറ്റ്​ ഡിസ്​പ്ലേ​ ആഗ്രഹിക്കുന്നവരാണ്​ ഭൂരിപക്ഷം എന്നിരിക്കെ, ഗൂഗ്​ളി​െൻറ നീക്കം അത്തരക്കാർ എങ്ങനെ സ്വീകരിക്കുമെന്ന്​ കണ്ടറിയണം. അതേസമയം, വിഡിയോയിൽ കാണുന്നത്​ പ്രോ​േട്ടാടൈപ്പ്​ മാത്രമാണെന്നും പിക്​സൽ 6 ​പ്രോയിൽ ഫ്ലാറ്റ്​ ഡിസ്​പ്ലേ തന്നെ ആയിരിക്കുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്​.

പിക്​സൽ 6 പ്രോയുടെ ലീക്കായ സവിശേഷതകൾ....


120Hz റിഫ്രഷ്​ റേറ്റ്​ പിന്തുണയുള്ള 3120 x 1440 പിക്​സൽ റെസൊല്യൂഷൻ ഡിസ്​പ്ലേ ആയിരിക്കും പിക്​സൽ 6 പ്രോയ്​ക്ക്​. 1440p റെസൊല്യൂഷനുള്ള ഡിസ്​പ്ലേ 120Hz റിഫ്രഷ്​ റേറ്റിൽ ഉപയോഗിക്കാൻ കഴിയുമെന്നത്​ മികച്ച അനുഭവമായിരിക്കും തീർച്ച. എന്നാൽ, ഫോണിൽ അഡാപ്​ടീവ്​ റിഫ്രഷ്​ റേറ്റുണ്ടാവുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

അതേസമയം, ഫിസിക്കൽ ഫിംഗർ പ്രിൻറ്​ സെൻസറിന്​ പകരമായി ഇൻ-ഡിസ്​പ്ലേ സെൻസർ നൽകിയേക്കും​. റിപ്പോർട്ട് പ്രകാരം 12GB വരെയുള്ള LPDDR5 റാമായിരിക്കും പിക്​സൽ സീരീസിലുണ്ടാവുക. കൂടാതെ, പിക്സൽ 6, 6 പ്രോ എന്നിവയിൽ 5ജി കണക്റ്റിവിറ്റി പിന്തുണയുമുണ്ടാകും. വലിയ ബാറ്ററിയും അതിവേഗ ചാർജിങ്ങും തങ്ങളുടെ പുതിയ ഫ്ലാഗ്​ഷിപ്പിൽ ഗൂഗ്​ൾ ഉൾപ്പെടുത്തിയേക്കും.

പിക്സൽ 6 പ്രോയിൽ 50 എംപി സാംസങ് ജിഎൻ 1 സെൻസറും 12 എംപി ഐഎംഎക്സ് 386 അൾട്രാ വൈഡ് ക്യാമറയും സോണി ഐഎംഎക്സ് 586 സെൻസറും 4x ഒപ്റ്റിക്കൽ സൂമും ഉള്ള 48 എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടും. മുൻവശത്ത്, സെൽഫികൾക്കായി 12എംപിയുള്ള IMX663 സെൻസറായിരിക്കും ഉണ്ടാവുക.

Tags:    
News Summary - Google Pixel 6 Pro Hands-on Video leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT